ജനുവരി ഒന്നിന് മമ്മൂട്ടിച്ചിത്രത്തിന്‍റെ പൂജ, വീണ്ടും പൊലീസ് മമ്മൂട്ടി!

ബുധന്‍, 27 ഡിസം‌ബര്‍ 2017 (12:50 IST)

Widgets Magazine
Mammootty, Haneef Adeni, Abrahaminte Santhaikal, Shaji Padoor, The Great Father, മമ്മൂട്ടി, ഹനീഫ് അദേനി, അബ്രഹാമിന്‍റെ സന്തതികള്‍, ഷാജി പാടൂര്‍, ദി ഗ്രേറ്റ് ഫാദര്‍

ഹനീഫ് അദേനിയെ എല്ലാവര്‍ക്കും അറിയാം. മമ്മൂട്ടിക്ക് ഗ്രേറ്റ് ഫാദര്‍ സമ്മാനിച്ച സംവിധായകന്‍. മമ്മൂട്ടിയുടെ കരിയറിലെ ബ്രഹ്മാണ്ഡ ഹിറ്റിന്‍റെ സംവിധായകന്‍ വീണ്ടും വരുന്നു. ഇത്തവണയും മമ്മൂട്ടിച്ചിത്രവുമായിത്തന്നെയാണ് ഹനീഫ് അദേനിയുടെ വരവ്. പടത്തിന് പേര് ‘അബ്രഹാമിന്‍റെ സന്തതികള്‍’ എന്നാണ്. മമ്മൂട്ടി ഈ സിനിമയില്‍ പൊലീസ് വേഷമാണ് ചെയ്യുന്നത്. 
 
ഈ സിനിമയുടെ തിരക്കഥ മാത്രമാണ് ഹനീഫ് അദേനി ചെയ്യുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂര്‍ ആണ്. ചിത്രത്തിന്‍റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ജനുവരിന് ഒന്നിന് നടക്കുകയാണ്. ഐ എം എ ഹൌസ് കലൂരില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്.  
 
ഗുഡ്‌വില്‍ എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് അബ്രഹാമിന്‍റെ സന്തതികള്‍ നിര്‍മ്മിക്കുന്നത്. ഗോപി സുന്ദറാണ് സംഗീതം. റഫീക്ക് അഹമ്മദ് വരികളെഴുതുന്നു.
 
മമ്മൂട്ടി ഒരുപാട് പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സ്റ്റൈലിഷ് പൊലീസായിരിക്കും ഈ സിനിമയിലേതെന്ന് ഉറപ്പ്.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

അഞ്ചാം ദിനം വിമാനത്തെ കാത്തിരുന്നത് ഒരു സങ്കടവാർത്ത

നവാഗതനായ പ്രദീപ് എം നായർ രചന നിർവഹിച്ച് സംവിധാനം ചെയ്ത വിമാനം എന്ന പുത്തൻ സിനിമ ...

news

അടുത്ത മെഗാസ്റ്റാര്‍ പ്രണവ് മോഹന്‍ലാല്‍ തന്നെ, എന്താ സംശയം?!

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദി എന്ന സിനിമ ജനുവരിയില്‍ റിലീസാകുകയാണ്. ജീത്തു ജോസഫ് ...

news

ദൃശ്യത്തെ പിന്തള്ളി രാമലീല! മോഹൻലാലിനു പിന്നിൽ ദിലീപ്!

മലയാള സിനിമയിൽ എറ്റവും അധികം കളക്ഷൻ നേടിയ സിനിമ മോഹൻലാലിന്റെ പുലിമുരുകൻ ആണ്. ആദ്യ രണ്ട് ...

news

മമ്മൂട്ടി വില്ലനാകുന്നു, ആരാണ് നായകന്‍ ?

മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് ...

Widgets Magazine