മമ്മൂട്ടി വില്ലനാകുന്നു, ആരാണ് നായകന്‍ ?

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (15:46 IST)

Mammootty, Villain, Uncle, Joy Mathew, Asha Sharath, മമ്മൂട്ടി, വില്ലന്‍, അങ്കിള്‍, ജോയ് മാത്യു, ആശാ ശരത്

മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രങ്ങള്‍ വല്ലപ്പോഴും മാത്രമാണ് മലയാളികള്‍ക്ക് മുമ്പിലേക്ക് എത്തുന്നത്. കരിയറിന്‍റെ തുടക്കകാലത്ത് അദ്ദേഹം ചില വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പിന്നീട് അദ്ദേഹത്തെ വില്ലന്‍ റോളില്‍ കാണുക അപൂര്‍വ്വമായി. 
 
വിധേയന്‍, പാലേരിമാണിക്യം, ചരിത്രം തുടങ്ങിയ സിനിമകള്‍, ഒരു പരിധി വരെ മൃഗയ, ആവനാഴി തുടങ്ങിയ ചിത്രങ്ങള്‍ ഇവയൊക്കെ മമ്മൂട്ടി എന്ന നടനിലെ വില്ലന്‍ പരിവേഷം പ്രയോജനപ്പെടുത്തിയ ചിത്രങ്ങളാണ്. ഇപ്പോഴിതാ ഒരു സിനിമ വരുന്നു. ‘അങ്കിള്‍’ എന്നാണ് ചിത്രത്തിന് പേര്. മമ്മൂട്ടി ഈ സിനിമയില്‍ വില്ലനാണ് എന്നതാണ് പ്രത്യേകത.
 
പതിനേഴുകാരിയായ ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്‍റെ സുഹൃത്തിന്‍റെയും കഥയാണിത്. പിതാവിന്‍റെ സുഹൃത്തായാണ് മമ്മൂട്ടി വേഷമിടുന്നത്. അവള്‍ അയാളെ ‘അങ്കിള്‍’ എന്നുവിളിച്ചു. പക്ഷേ അയാള്‍ ആ കുടുംബത്തില്‍ ചില പ്രശ്നങ്ങള്‍ക്ക് കാരണമായി.
 
നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ചില പ്രശ്നങ്ങള്‍ വ്യക്തമായി ഫോക്കസ് ചെയ്ത് അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ജോയ് മാത്യു ആണ്. നവാഗതനായ ഗിരീഷ് ദാമോദര്‍ ആണ് സംവിധാനം.
 
അഴകപ്പന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയ്ക്ക് ബിജിബാല്‍ ആണ് സംഗീതം. സി ഐ എയിലെ നായിക കാര്‍ത്തിക മുരളീധരനാണ് അങ്കിളിലെ നായിക. ആശാ ശരത്, മുത്തുമണി, ജോയ് മാത്യു, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ അങ്കിള്‍ ഇപ്പോല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കവിതപോലെ മനോഹരമായ സിനിമയാണ് മായാനദി: പ്രിയദർശൻ

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ടൊവിനോ തോമസ്, ...

news

മുഖം പോലെ തന്നെയാണ് എനിക്കെന്റെ ശരീരവും: കനി കുസൃതി പറയുന്നു

കനി കുസൃതി എന്ന പെണ്‍കുട്ടിയെ ആരും മറക്കില്ല. കനി അഭിനയിച്ച മെമ്മറീസ് ഓഫ് മെഷീന്‍ എന്ന ...

news

ആട് ഒന്നാം ഭാഗം പരാജയപ്പെടുത്തിയവർക്ക് നന്ദി: ജയസൂര്യ

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ആട് 2 തിയേറ്ററുകളിൽ കുതിക്കുകയാണ്. സമാനതകളില്ലാത്ത ...

news

സീരിയല്‍ നടന്‍ ദീപന്‍ മുരളി വിവാഹിതനാകുന്നു

സീരിയല്‍ നടന്‍ ദീപന്‍ മുരളി വിവാഹിതനാകുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയുടെ ...

Widgets Magazine