മൊയ്തീന്‍ പോലെയല്ല, കര്‍ണന്‍ രാജ്യത്തെ എല്ലാ ഭാഷയിലും; വിക്രം ചിത്രം ഗംഭീരമാക്കാന്‍ വിമല്‍ !

വ്യാഴം, 3 മെയ് 2018 (18:45 IST)

Widgets Magazine
വിക്രം, മഹാവീര്‍ കര്‍ണ, പൃഥ്വിരാജ്, ആര്‍ എസ് വിമല്‍, R S Vimal, Vikram, Mahavir Karna, Prithviraj

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര്‍ കര്‍ണ’ രാജ്യത്തെ എല്ലാ ഭാഷകളിലും പുറത്തിറങ്ങും. വിക്രം നായകനാകുന്ന ചിത്രം ഹിന്ദിയിലും തമിഴിലുമായാണ് ചിത്രീകരിക്കുന്നത്. മറ്റ് ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കാനാണ് പദ്ധതി.
 
300 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് നാലുമാസത്തെ ഡേറ്റാണ് വിക്രം നല്‍കിയിരിക്കുന്നത്. മൂന്നുമാസം കര്‍ണനാകാനുള്ള ശരീരം രൂപപ്പെടുത്താനാണ് വിക്രം വിനിയോഗിക്കുന്നത്. ഇതിനായുള്ള കടുത്ത വ്യായാമമുറകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ചിയാന്‍ ഇപ്പോള്‍. 
 
അമേരിക്കന്‍ നിര്‍മ്മാണക്കമ്പനിയായ യുണൈറ്റഡ് ഫിലിം കിംഗ്ഡം ആണ് മഹാവീര്‍ കര്‍ണ നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.
 
എന്ന് നിന്‍റെ മൊയ്തീന്‍ എന്ന മെഗാഹിറ്റിന് ശേഷം ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാവീര്‍ കര്‍ണ. ആദ്യം പൃഥ്വിരാജിനെയാണ് കര്‍ണനായി വിമല്‍ നിശ്ചയിച്ചിരുന്നത്. പിന്നീട് വിക്രമിന് ഈ പ്രൊജക്ട് നല്‍കുകയായിരുന്നു. Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

ആ 4 പേര്‍ എങ്ങനെ കൊല്ലപ്പെട്ടു? അതിനുപിന്നിലെ ശക്തിയാര്? - ചാണക്യതന്ത്രം തകര്‍പ്പന്‍ ത്രില്ലര്‍

ഒരു നഗരത്തില്‍ അധികം ഇടവേളയില്ലാതെ നാലുപേര്‍ കൊല്ലപ്പെടുന്നു. ആരാണ് അതിന്‍റെ ...

news

ടൊവിനോയുടെ ‘തീവണ്ടി‘ വൈകിയേ ഓടൂ...

നാളെ തീയറ്റുറുകളിലെത്താനിരുന്ന ടൊവിനൊ ചിത്രം തീവണ്ടിയുടെ റിലീസ് നീട്ടി വച്ചു. തീവണ്ടി ഇനി ...

news

കണ്ടാലും കണ്ടാലും മതിവരാത്ത, ഒരിക്കൽ കൂടി കാണാൻ തോന്നുന്ന 5 സിനിമകൾ!

എത്ര കണ്ടാലും മതിവരാത്ത സിനിമകൾ മലയാളത്തിൽ ധാരാളമുണ്ട്. ഏറ്റവും കൂടുതൽ തവണ കണ്ട, ...

news

കുറുമ്പുകാട്ടി ‘കാമുകി‘യിലെ ആദ്യ ഗാനമെത്തി

അപർണ ബാലമുരളിയും അസ്ഗർ അലിയും നായികാ നായകന്മാരാകുന്ന കാമുകിയിലെ ആദ്യ ഗാനം പുറത്ത് ...

Widgets Magazine