‘ഒരു സ്ത്രീയേയും അച്ഛൻ മുതലെടുത്തിട്ടില്ല’ - ദുൽഖർ ചിത്രത്തിനെതിരെ ആരോപണം ശക്തമാകുന്നു

സ്വന്തം അച്ഛനെ മോശക്കാരനായി ചിത്രീകരിച്ച് പണമുണ്ടാക്കാമോ?

അപർണ| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (10:23 IST)
മലയാളത്തിലെ യുവതാരം ദുൽഖർ സൽമാന്റെ കന്നി തെലുങ്ക് ചിത്രമായിരുന്നു മഹാനടി. അന്തരിച്ച നടി സാവിത്രിയുടെ ജീവിതം പറഞ്ഞ സിനിമയിൽ സാവിത്രിയുടെ ഭർത്താവും നടനുമായിരുന്ന ജമിനി ഗണേശായിട്ടായിരുന്നു ദുൽഖർ സിനിമയിൽ നിറഞ്ഞ് നിന്നത്.

സാവിത്രിയായി കീർത്തി സുരേഷായിരുന്നു. ഇപ്പോഴിതാ, മഹാനടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ് രംഗത്തെത്തിയിരിക്കുന്നു. പണത്തിനു വേണ്ടി മഹാനടിയിലൂടെ സ്വന്തം അച്ഛനെയും അമ്മയെയം അപമാനിക്കുകയായിരുന്നു സാവിത്രിയുടെ മകള്‍ വിജയ ചെയ്തതെന്നും കമല ആരോപിച്ചു.


ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നത്. ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ കമല പറഞ്ഞു. എന്റെ അച്ഛന്‍ അത്രയും മഹാനായ വ്യക്തിയാണ്. അങ്ങനെ ഒരാളെക്കുറിച്ച് ചീത്ത വാര്‍ത്തകള്‍ വരുന്നത് എത്ര കഷ്ടമാണ്.

ഈ സിനിമയില്‍ സ്ത്രീകളുടെ പിറകെ നടക്കുന്ന ആളായാണ് അച്ഛനെ കാണിച്ചത്. എന്റെ അച്ഛന്‍ അങ്ങനെയുള്ള ഒരാളല്ല. സ്ത്രീകള്‍ അദ്ദേഹത്തിന് പുറകെയാണ് വന്നിരുന്നത്. അച്ഛന്റെ പുറകെ വന്നിരുന്ന സ്ത്രീകള്‍ അവിവാഹിതകളായിരുന്നു. അച്ഛന്‍ ആരുടെയും കുടുംബം തകര്‍ത്തിട്ടില്ല. അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്. - കമല കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :