ത്രില്ലടിപ്പിച്ച് മറഡോണ- ട്രെയിലർ പുറത്ത്

ടൊവിനോയുടെ മറഡോണയുടെ ട്രെയിലർ പുറത്ത്

അപർണ| Last Modified ശനി, 9 ജൂണ്‍ 2018 (16:18 IST)
ടൊവീനോ തോമസ് നായകനായി എത്തുന്ന മറഡോണയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് നിര്‍മ്മിക്കുന്നത്.
ശരണ്യ ആര്‍. നായര്‍ നായികയാകുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ലിയോണ ലിഷോയ്, ഷാലു റഹീം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജൂണ്‍ 22ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :