റഹ്മാൻ- രോഹിണി പ്രണയം സത്യമോ? - വൈറലായി രോഹിണിയുടെ വാക്കുകൾ

അന്നൊക്കെ എന്ത് കാര്യവും താൽപ്പര്യത്തോടെയായിരുന്നു ചെയ്തിരുന്നത്

അപർണ| Last Modified തിങ്കള്‍, 11 ജൂണ്‍ 2018 (08:47 IST)
90കളുടെ കാലത്ത് ഒരുപാട് സിനിമകളിൽ നായിക- നായകൻ ജോഡിയായി അഭിനയിച്ചവരാണ് രോഹിണിയും റഹ്മാനും. ഇരുവരേയും കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിരുന്നു. പ്രണയത്തിലാണെന്നും ഉടൻ തന്നെ വിവാഹിതരാകും എന്നെല്ലാം ഉണ്ടായിരുന്നു.

എന്നാൽ, താനും റഹ്മാനും തമ്മിൽ നല്ല സൌഹ്രദം ആയിരുന്നുവെന്ന് രോഹിണി പറയുന്നു. ബഡായി ബംഗ്ലാവിൽ വന്നപ്പോഴായിരുന്നു രോഹിണി പഴയ കാര്യങ്ങളെ കുറിച്ച് വാചാലയായത്. ഒരുപാട് സിനിമകൾ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിരുന്നുവെന്നും അതായിരുന്നു ഗോസിപ്പുകൾക്ക് കാരണമെന്നും രോഹിണി പറയുന്നു.

‘കുറെ സിനിമകൾ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചപ്പോൾ, ഒരു ലൊക്കേഷനിൽ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് ഒന്നിച്ച് പോകും. അങ്ങനെ ഒന്നിച്ച് പോകുമ്പോൾ ഇവർ തമ്മിൽ എന്തോ ഉണ്ടെന്ന് എല്ലാവരും കരുതി. അങ്ങനെയാണ് ഗോസിപ്പുകൾ ഉണ്ടായത്.‘- രോഹിണി പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :