കെ ആര് അനൂപ്|
Last Modified വ്യാഴം, 9 സെപ്റ്റംബര്‍ 2021 (12:16 IST)
രജനിയുടെ അണ്ണാത്തെ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും. നാളെ രാവിലെ 11 മണിക്ക് ഫസ്റ്റ് ലുക്കും വൈകുന്നേരം ആറുമണിക്ക് മോഷന്‍ പോസ്റ്ററും എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. 'അണ്ണാത്തെ തിരുവിഴ ആരംഭം' എന്ന് കുറിച്ചുകൊണ്ടാണ് പുതിയ അപ്ഡേറ്റ് അവര്‍ പങ്കുവെച്ചത്.
'അണ്ണാത്തെ' ഈ ദീപാവലിയ്ക്ക് റിലീസ് ചെയ്യും. ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും ഇത്. ഒപ്പം പ്രേക്ഷകരെ ചിരിപ്പിക്കുന്ന സിനിമ കൂടിയായിരിക്കും. രജനികാന്ത് ഒരു ഗ്രാമത്തലവനായി വേഷമിടുന്നു.
മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സതീഷ്, സൂരി തുടങ്ങിയ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സണ്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രം നവംബര്‍ 4 ന് റിലീസ് ചെയ്യും.