രജനിക്കൊപ്പം അഭിനയിച്ച് നടന്‍ ബാല, 'അണ്ണാത്തെ' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 10 ഓഗസ്റ്റ് 2021 (14:59 IST)

രജനികാന്തിന്റെ 'അണ്ണാത്തെ' ചിത്രീകരണം അവസാനഘട്ടത്തില്‍.സിനിമയുടെ ഡബ്ബിംഗ് ജോലികള്‍ ആരംഭിച്ചു. ചിത്രത്തില്‍ നടന്‍ ബാലയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. രജനിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിന്റെ ത്രില്ലിലാണ് ബാല.

'ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് സാറിന്റെ സിനിമ. ഇതിഹാസത്തിനൊപ്പം പ്രവര്‍ത്തിക്കുന്നത് അഭിമാനകരമാണ്.
ലഖ്നൗവില്‍ 'അണ്ണാത്തെ' ഷൂട്ട്'-കുറിച്ചു.
സിരുതൈ ശിവനാണ് സംവിധാനം നിര്‍വഹിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പടയപ്പാ, അരുണാചലം തുടങ്ങിയ ചിത്രങ്ങള്‍ പോലെ ഒരു മാസ്സ് തന്നെ ആകും അണ്ണാത്തെ.നയന്‍താര ആണ് നായിക.കീര്‍ത്തി സുരേഷ്, മീന, കുശ്ബു, സൂരി തുടങ്ങിയവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു.ഡി ഇമാന്‍ സംഗീതമൊരുക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :