ലൂസിഫറിൽ മോഹൻലാൽ വില്ലൻ !

മോഹൻലാൽ, ലൂസിഫർ, പൃഥ്വിരാജ്, മഞ്ജു, Mohanlal, Lucifer, Prithviraj, Manju
BIJU| Last Modified തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (14:23 IST)
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫറിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 50 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയിൽ വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, ടോവിനോ തോമസ് തുടങ്ങിയവർ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളി ഗോപി തിരക്കഥയെഴുതുന്ന സിനിമ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.

സ്റ്റീഫൻ നെടുമ്പള്ളി എന്ന രാഷ്ട്രീയ നേതാവായാണ് മോഹൻലാൽ ഈ പൊളിറ്റിക്കൽ ത്രില്ലറിൽ അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ മോഹൻലാലിനെ നായകനെന്നു വിളിക്കണോ വില്ലൻ എന്ന് വിളിക്കണോ എന്നതിൽ സംശയമുണ്ടാകും. കാരണം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് സ്റ്റീഫൻ നെടുമ്പള്ളി.

ചിത്രത്തിൽ ഒഫിഷ്യൽ വില്ലനായ വിവേക് ഒബ്റോയിയെക്കാൾ വലിയ വില്ലത്തരം മോഹൻലാൽ ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ. കലാഭവൻ ഷാജോൺ, സാനിയ ഇയ്യപ്പൻ, സായികുമാർ, ജോൺ വിജയ്, ഫാസിൽ തുടങ്ങിയ വലിയ താരങ്ങൾക്ക് വലിയ അഭിനയമുഹൂർത്തങ്ങൾക്ക് ഇടയുള്ള കഥാപാത്രങ്ങളെയാണ് ലഭിച്ചിരിക്കുന്നത്.

ദീപക് ദേവ് സംഗീതം നൽകുന്ന ലൂസിഫറിന്റെ ഛായാഗ്രാഹകൻ സുജിത് വാസുദേവ് ആണ്. കൊച്ചിയിലാണ് അടുത്ത ഷെഡ്യൂൾ ചിത്രീകരണം ആരംഭിക്കുന്നത്. ബാംഗ്ലൂർ, മുംബൈ, ദുബായ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :