എന്തിരന്‍ 2.0: ഷങ്കര്‍ - രജനി ചിത്രത്തിന് ചെലവ് 541 കോടി!

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2018 (17:55 IST)

ഷങ്കര്‍, രജനികാന്ത്, അക്ഷയ് കുമാര്‍, എ ആര്‍ റഹ്‌മാന്‍, നിരവ് ഷാ, Shankar, Rajnikanth, Akshay Kumar, A R Rahman, Nirav Shah

ഷങ്കര്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 2.0 അതിന്‍റെ ബജറ്റിന്‍റെ കാര്യത്തില്‍ റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. ചിത്രത്തിന് 541 കോടി രൂപയാണ് ചെലവെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. രജനികാന്തിന്‍റെ വില്ലനായി അക്ഷയ് കുമാര്‍ എത്തുന്നു എന്നതാണ് ഈ സിനിമയുടെ ഹൈലൈറ്റ്.
 
ഇന്ത്യന്‍ സിനിമയിലെ രണ്ട് സൂപ്പര്‍താരങ്ങള്‍ നേര്‍ക്കുനേര്‍ പോരാടുന്ന സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ നവംബര്‍ 29നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലോകമെമ്പാടുമുള്ള 10000 സ്ക്രീനുകളിലാണ് ഈ 3ഡി ത്രില്ലര്‍ റിലീസ് ചെയ്യുന്നത്.
 
ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നുള്ള 3000 സാങ്കേതികപ്രവര്‍ത്തകരുടെ അക്ഷീണ പരിശ്രമത്തിന്‍റെ ഫലമാണ് 2.0 എന്ന് ഷങ്കര്‍ ട്വീറ്റ് ചെയ്തിരുന്നു. പൂര്‍ണമായും 3ഡി ഫോര്‍മാറ്റില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് 2.0. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ശബ്‌ദ സംവിധാനം റസൂല്‍ പൂക്കുട്ടിയാണ്. നിരവ് ഷായാണ് ഛായാഗ്രഹണം. 
 
ഈ മാസം 13ന് ചിത്രത്തിന്‍റെ ആദ്യ ടീസര്‍ പുറത്തിറങ്ങും. രാജ്യത്തെയും പുറത്തെയും തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ ഈ സിനിമയുടെ 3ഡി ടീസര്‍ പ്രദര്‍ശിപ്പിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ടൊവിനോയുടെ സമയം, തീവണ്ടി കുതിക്കുന്നു- മലയാള സിനിമാ ചരിത്രത്തിലാദ്യം!

ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളിൽ കുതിക്കുകയാണ്. ചിത്രം വമ്പന്‍ ഹിറ്റിലേക്ക് ...

news

ആടുതോമ വീണ്ടും വരുമോ? സ്ഫടികം ഒന്നേയുള്ളു, അത് സംഭവിച്ചു കഴിഞ്ഞുവെന്ന് ഭദ്രൻ

മോഹന്‍ലാല്‍ നായകനായി എത്തിയ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് സ്ഫടികം. സ്ഫടികം ...

news

ടൊവിനോ തോമസ്- പാവങ്ങളുടെ ഇമ്രാൻ ഹാഷ്മി!

ബോളിവുഡ് താരങ്ങളിൽ ലിപ് ലോക്ക് സീനുകളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട താരമാണ് ഇമ്രാൻ ...

Widgets Magazine