രജനികാന്തിന്‍റെ മാസ് അവതാരം വീണ്ടും - പേട്ട!

വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (18:37 IST)

Rajinikanth, Karthik Subbaraj, Petta, Anirudh, രജനികാന്ത്, കാര്‍ത്തിക് സുബ്ബുരാജ്, പേട്ട, അനിരുദ്ധ്

രജനികാന്തിന്‍റെ പുതിയ സിനിമ ‘പേട്ട’ ഏത് ജോണറില്‍ പെട്ട ചിത്രം ആയിരിക്കും എന്നതിനെപ്പറ്റി ഇപ്പോള്‍ അധികം പറയാറായിട്ടില്ല. എങ്കിലും സംവിധായകന്‍ കാര്‍ത്തിക് സുബ്ബുരാജ് ആയതുകൊണ്ടുതന്നെ ചിത്രത്തിന് ഒരു ക്ലാസ് ടച്ച് ഉണ്ടായിരിക്കുമെന്ന് ഉറപ്പ്. അതോടൊപ്പം രജനിയുടെ മാസ് കൂടി വര്‍ക്കൌട്ടായാല്‍ ചിത്രം തകര്‍ത്തുവാരും എന്നതില്‍ സംശയമില്ല.
 
‘പേട്ട’യുടെ മോഷന്‍ പോസ്റ്റര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്‍ചേഴ്സ് പുറത്തിറക്കി. തകര്‍പ്പന്‍ മാസ് ലുക്കില്‍ ഒരു കാന്‍ഡില്‍ സ്റ്റാന്‍ഡുമായി രജനി പ്രത്യക്ഷപ്പെടുന്നതാണ് മോഷന്‍ പോസ്റ്ററിന്‍റെ ഉള്ളടക്കം. റോക് സ്റ്റാര്‍ അനിരുദ്ധാണ് ഈ സിനിമയുടെ സംഗീതം. അതുകൊണ്ടുതന്നെ ഒന്നാന്തരം കുത്തുപാട്ടുകളും രജനിയുടെ തകര്‍പ്പന്‍ ഇന്‍ഡ്രൊ സോംഗുമൊക്കെ പ്രതീക്ഷിക്കാം.
 
തിരുനാവുക്കരശ് ക്യാമറ ചലിപ്പിക്കുന്ന സിനിമയില്‍ വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ത്രിഷ നായികയാവുന്ന സിനിമയില്‍ ബോളിവുഡിലെ മികച്ച നടന്‍‌മാരിലൊരാളായ നവാസുദ്ദീന്‍ സിദ്ദിഖിയും അഭിനയിക്കുന്നു. 
 
ഈ ചിത്രത്തില്‍ ഒരു വാര്‍ഡന്‍റെ റോളിലാണ് രജനികാന്ത് അഭിനയിക്കുന്നതെന്നാണ് സൂചന. ചിത്രം രാഷ്ട്രീയം സംസാരിക്കില്ലെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മമ്മൂട്ടിയെ വച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത് ആര്?

മമ്മൂട്ടിയെ വച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തത് ആര്? അങ്ങനെയൊരു ചോദ്യം ...

news

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, തീവണ്ടി ഓടിത്തുടങ്ങി- പ്രേക്ഷകരെ കൈയ്യിലെടുത്ത് ഈ കൊച്ചുചിത്രം!

ഒടുവിൽ തീവണ്ടി ഓടിത്തുടങ്ങി. യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി ...

news

തട്ടിൻപുറത്ത് അച്യുതൻ; ലാൽ ജോസ്-കുഞ്ചാക്കോ ബോബൻ ടീം വീണ്ടും ഒന്നിക്കുന്നു

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ...

news

ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ, ടൊവിനോ മച്ചാൻ പൊളിയാണ്- കിടിലൻ ഈ തീവണ്ടി!

യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് നായകനായ തീവണ്ടി തിയേറ്ററുകളിൽ എത്തി. നീണ്ട് നീണ്ട് ...

Widgets Magazine