വിദ്യാര്‍ത്ഥികള്‍ തലയില്‍ കയറുന്നു, അവരെ ഒരു പാഠം പഠിപ്പിക്കാന്‍ പ്രിന്‍സിപ്പല്‍ മമ്മൂട്ടിയെ വിളിച്ചു!

Mammootty, Udaykrishna, Ajay Vasudev, Puthan Panam, The Great Father, മമ്മൂട്ടി, ഉദയ്കൃഷ്ണ, അജയ് വാസുദേവ്, പുത്തന്‍‌പണം, ദി ഗ്രേറ്റ്ഫാദര്‍
BIJU| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (19:03 IST)
കോളജിലെ തലതെറിച്ച വിദ്യാര്‍ത്ഥികള്‍ കാരണം പ്രിന്‍സിപ്പലിന് ഇരിക്കപ്പൊറുതിയില്ലാതായി. ഇവരെ അടക്കിനിര്‍ത്താന്‍ എന്തുചെയ്യുമെന്ന ആലോചന പുതിയ ഒരു തീരുമാനത്തിലാണ് എത്തിയത്. പണ്ട് ഈ കോളജില്‍ പഠിച്ചിരുന്ന, ഇപ്പോള്‍ തീര്‍ത്തും ചട്ടമ്പി സ്വഭാവമുള്ള ഒരു പ്രൊഫസറെ ഈ കോളജിലേക്ക് കൊണ്ടുവരിക.

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടിച്ചിത്രത്തിന്‍റെ കഥയാണിത്. തലയില്‍ കയറുന്ന പിള്ളേരെ നിലയ്ക്കുനിര്‍ത്താന്‍ കോളജിലെത്തുന്ന ചട്ടമ്പി പ്രൊഫസറെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം തിരക്കഥയെഴുതുന്ന സിനിമ.

കൊല്ലത്ത് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ എറണാകുളത്താണ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ് ചിത്രമാണിത്. പടത്തിന്‍റെ പേര് നിശ്ചയിച്ചിട്ടില്ല.

നാല് നായികമാരാണ് ഈ സിനിമയില്‍ ഉണ്ടാവുക. ജോണിവാക്കര്‍, മഴയെത്തും മുന്‍‌പെ തുടങ്ങിയ കോളജ് പശ്ചാത്തലമുള്ള മമ്മൂട്ടിച്ചിത്രങ്ങളുടെ ശ്രേണിയിലേക്കാണ് ഈ സിനിമയും വരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :