അവാർഡ് കിട്ടിയപ്പോൾ മുഖ്യമന്ത്രി വിളിച്ചഭിനന്ദിച്ചു, മോഹൻലാലും ദിലീപും ഇതുവരെ വിളിച്ചിട്ടില്ല: സുരഭി

ചിലപ്പോൾ താരങ്ങൾ വിളിച്ചുകാണും, കിട്ടാത്തതാകും...

aparna shaji| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (10:32 IST)
64ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മലയാളത്തിന് അഭിമാനിക്കാവുന്ന നിമിഷങ്ങളും ഉണ്ടായിരുന്നു. മികച്ച നടിയ്ക്കുള്ള അവാർഡ് സ്വന്തമാക്കിയത് സുരഭിയാണ്. ദേശീയ അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞ് സെലക്ടീവായാല്‍ താന്‍ ഈച്ചയാട്ടി വീട്ടില്‍ ഇരിക്കുകയേയുളളുവെന്ന് ബോധ്യമുണ്ടെന്ന് നടി പറയുന്നു.

അവാര്‍ഡ് കിട്ടിയശേഷം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ കെ ബാലനും തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്ന് സുരഭി പറയുന്നു. മമ്മൂട്ടിയും മോഹൻലാലും വിളിച്ചിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു മറുപടി.

മമ്മൂട്ടിയും മോഹന്‍ലാലും ദിലീപും ഇതുവരെ വിളിച്ചിട്ടില്ല. രണ്ടുമൂന്ന് ദിവസം ഫോണ്‍ ഓഫായിരുന്നു. ഒരുപക്ഷേ വിളിച്ചിട്ട് കിട്ടാത്തതാവാം. അല്ലെങ്കില്‍ തിരക്ക് കഴിഞ്ഞ് വിളിക്കാമെന്ന് അവര്‍ കരുതുന്നുണ്ടാകുമെന്നും സുരഭി പറഞ്ഞു. സീരിയസായ റോളുകള്‍ മാത്രമല്ല എല്ലാ കഥാപാത്രങ്ങളും ചെയ്യുമെന്നും സുരഭി എറണാകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :