പുത്തന്‍‌പണം ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍, സകല റെക്കോര്‍ഡുകളും പറപറക്കുന്നു!

Mammootty, Puthan Panam, Puthan Panam Review, The Great Father, Renjith, Haneef Adeni, Dileep, മമ്മൂട്ടി, പുത്തന്‍‌പണം, പുത്തന്‍‌പണം നിരൂപണം, ദി ഗ്രേറ്റ്ഫാദര്‍, രഞ്ജിത്, ഹനീഫ് അദേനി, ദിലീപ്
BIJU| Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (17:28 IST)
മമ്മൂട്ടി ബോക്സോഫീസ് ഭരണം തുടരുകയാണ്. രഞ്ജിത് ചിത്രമായ പുത്തന്‍‌പണം ആദ്യദിനം റെക്കോര്‍ഡ് കളക്ഷനാണ് നേടുന്നത്. മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രമായ ഗ്രേറ്റ്ഫാദര്‍ സ്ഥാപിച്ച ആദ്യദിന റെക്കോര്‍ഡ് തകരുന്ന അവസ്ഥയാണ് നിലവിലുള്ളത്.

മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തില്‍ യുവാക്കളും കുടുംബങ്ങളും ഇരമ്പിവരുന്ന കാഴ്ചയാണ് പുത്തന്‍‌പണം കളിക്കുന്ന തിയേറ്ററുകളിലുള്ളത്. നിത്യാനന്ദ ഷേണായിയുടെ ഓരോ ഡയലോഗും കൈയടിയോടെയാണ് പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്.

കാസര്‍കോട് ശൈലിയിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസിലാകാതെ വരുമോ എന്ന ആശങ്ക ആദ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും ആ ഭാഷയാണ് ഈ സിനിമയ്ക്ക് ഏറ്റവും വലിയ പ്ലസ് ആയി മാറിയിരിക്കുന്നത്. മമ്മൂട്ടിയുടെ കാസര്‍കോട് സംഭാഷണങ്ങള്‍ ആരാധകര്‍ ആവര്‍ത്തിച്ചുപറഞ്ഞ് ഹിറ്റാക്കുകയാണ്.

രഞ്ജിത്തിന്‍റെ വല്യേട്ടന്‍ റിലീസ് ആയ സമയത്തുള്ള ആവേശമാണ് പുത്തന്‍‌പണത്തിന്‍റെ സെന്‍ററുകളിലും കാണാന്‍ കഴിയുന്നത്. ഗ്രേറ്റ്ഫാദറിനേക്കാള്‍ വലിയ പിന്തുണ കുടുംബപ്രേക്ഷകര്‍ പുത്തന്‍‌പണത്തിന് നല്‍കിയതോടെ മമ്മൂട്ടിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ മെഗാഹിറ്റാണ് പിറന്നിരിക്കുന്നത്.

മാമുക്കോയയും സിദ്ദിക്കുമാണ് മമ്മൂട്ടിക്കൊപ്പം പുത്തന്‍‌പണത്തില്‍ കൈയടി നേടുന്ന മറ്റ് താരങ്ങള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :