Widgets Magazine Widgets Magazine

രണ്ടാമൂഴത്തിന് 600 കോടി, മോഹന്‍ലാല്‍ ഇനിയും ഞെട്ടിക്കും; അടുത്ത മോഹന്‍ലാല്‍ ചിത്രത്തിന് ബജറ്റ് 400 കോടി!

വെള്ളി, 13 ജനുവരി 2017 (20:28 IST)

Widgets Magazine
Randamoozham, Nairsan, Mohanlal, Jacky Chan, Pulimurugan, MT, രണ്ടാമൂഴം, നായര്‍സാന്‍, മോഹന്‍ലാല്‍, ജാക്കിചാന്‍, പുലിമുരുകന്‍, എം ടി

രണ്ടാമൂഴം എന്ന പ്രൊജക്ടിന് 600 കോടി രൂപയാണ് ചെലവ് വരുകയെന്ന മോഹന്‍ലാലിന്‍റെ പ്രഖ്യാപനം അമ്പരപ്പോടെയാണ് ഏവരും കേട്ടത്. വാര്‍ണര്‍ ബ്രദേഴ്സ് പോലെയുള്ള വമ്പന്‍ കമ്പനികളാണ് ആ സിനിമയ്ക്ക് ഫണ്ട് ചെയ്യുന്നത്. എന്തായാലും ആ പ്രഖ്യാപനത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പേ മോഹന്‍ലാലിന്‍റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തിന്‍റെ വിവരം വരുന്നു. 
 
രണ്ടാമൂഴത്തിന് ശേഷം മോഹന്‍ലാലിന്‍റെ അടുത്ത ബ്രഹ്മാണ്ഡചിത്രത്തിന് 400 കോടിയാണ് ബജറ്റ്. ‘നായര്‍സാന്‍’ എന്ന ആ പ്രൊജക്ടില്‍ മോഹന്‍ലാലിനൊപ്പം ജാക്കിചാനും ഉണ്ടാവും. മോഹന്‍ലാലും ജാക്കി ചാനും ഉള്‍പ്പടെയുള്ള ആക്ഷന്‍ രംഗങ്ങളായിരിക്കും ആ സിനിമയുടെ ഹൈലൈറ്റ്.
 
ചൈനയും മംഗോളിയയും പ്രധാന ലൊക്കേഷനാകുന്ന സിനിമയുടെ സംവിധാനം ആല്‍ബര്‍ട്ട് ആന്‍റണിയാണ്. എ ആര്‍ റഹ്‌മാനാണ് സംഗീതം. ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായിരിക്കും ഈ സിനിമയ്ക്ക് പണം മുടക്കുക.
 
ചിത്രത്തിന്‍റെ തിരക്കഥ വര്‍ഷങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയായതാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പുള്ള കഥയാണ് നായര്‍സാന്‍ പറയുന്നത്. അത്രയും വര്‍ഷം മുമ്പുള്ള ജപ്പാന്‍ പുനഃസൃഷ്ടിക്കുക എന്ന വലിയൊരു വെല്ലുവിളി നായര്‍സാന്‍ ടീമിന് മുന്നിലുണ്ട്.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിക്ക് ചെറിയ വേഷമാണ്, പക്ഷേ നായകനാണ്!

മമ്മൂട്ടിക്ക് ഒരു കാര്യത്തില്‍ നിര്‍ബന്ധമാണ്. സിനിമയില്‍ അഞ്ചുമിനിറ്റ് വരുന്ന ...

news

മമ്മൂട്ടി ഡാന്‍സ് മാസ്റ്റര്‍, തുറുപ്പുഗുലാന്‍ പോലെ തമാശയല്ല!

മമ്മൂട്ടിയുടെ നൃത്തം മലയാള സിനിമാപ്രേക്ഷകര്‍ക്ക് എന്നും ചര്‍ച്ചാ വിഷയമായിരുന്നു. ...

news

ഇന്ത്യൻ സിനിമ നിങ്ങളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു! മണിരത്നം മമ്മൂട്ടിയോട് പറഞ്ഞത്...

ശബ്ദക്രമീകരണം കൊണ്ടും മുഖത്ത് മിന്നിമായുന്ന ഭാവങ്ങള്‍ കൊണ്ടും വൈകാരിക രംഗങ്ങളെ അഭിനയിച്ച് ...

Widgets Magazine Widgets Magazine