Widgets Magazine Widgets Magazine

പാര്‍വതി തീരുമാനിച്ചാല്‍ ഇനി മലയാളത്തിന്‍റെ ആമി!

ശനി, 4 ഫെബ്രുവരി 2017 (15:39 IST)

Widgets Magazine
Kamal, Kamaladas, Aami, Tabu, Vidya Balan, കമല്‍, കമലാദാസ്, ആമി, പാര്‍വതി, തബു, വിദ്യാ ബാലന്‍

ബാംഗ്ലൂര്‍ ഡെയ്സ്, ചാര്‍ലി, എന്ന് നിന്‍റെ മൊയ്തീന്‍ എന്നീ സിനിമകളാണ് മലയാളിക്ക് പാര്‍വതി എന്ന നടിയോടുള്ള സ്നേഹം ഊട്ടിയുറപ്പിച്ചത്. ഇനി മലയാളത്തിന്‍റെ സ്വന്തം ആമി ആകാനൊരുങ്ങുകയാണ് പാര്‍വതി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
മാധവിക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ ആമിയെ അവതരിപ്പിക്കാന്‍ പാര്‍വതി വരുമെന്നാണ് വിവരം. കമല്‍ ഇക്കാര്യം പാര്‍വതിയോട് സംസാരിച്ചുകഴിഞ്ഞു. പാര്‍വതി ഓകെ പറഞ്ഞു എന്നാണ് അറിയുന്നത്.
 
വിദ്യാബാലന്‍ ചിത്രത്തില്‍ നിന്ന് പിന്‍‌മാറിയ ശേഷം ആമിയാകാന്‍ തബുവിനെ പരിഗണിക്കുന്നു എന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അത് ശരിയായ വാര്‍ത്തയല്ല എന്ന് കമല്‍ തന്നെ വ്യക്തമാക്കി. ഇപ്പോള്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത് ഈ പ്രൊജക്ടിലേക്ക് പാര്‍വതിയുടെ വരവ് സംബന്ധിച്ചാണ്.
 
ഇറാഖ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലുള്ള ടേക്ക് ഓഫ്, പൃഥ്വിരാജിനൊപ്പമുള്ള മൈ സ്റ്റോറി എന്നിവയാണ് പാര്‍വതിയുടെ പുതിയ സിനിമകള്. എന്തായാലും പാര്‍വതിയിലൂടെ മലയാളത്തിന്‍റെ ആമി പുനര്‍ജ്ജനിക്കുമെന്ന് പ്രതീക്ഷിക്കാം.



Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

വിജയ് ചിത്രമോ ബാഹുബലിയോ? മമ്മൂട്ടി തകര്‍ത്തെറിയുന്നു!

ഇളയദളപതി വിജയ് ചിത്രം ‘കത്തി’ വമ്പന്‍ സിനിമയാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടോ? ഒരുപടികൂടി ...

news

ഉണ്ണിമേരി കൈയേറിയ സർക്കാർ ഭൂമി തിരികെപ്പിടിച്ചു

സിനിമാ താരം ഉണ്ണിമേരിയും കുടുംബാംഗങ്ങളും ചേര്‍ന്ന് കൈവശപ്പെടുത്തിയ സര്‍ക്കാര്‍ ഭൂമി ...

news

ആനന്ദം സിനിമയിലെ നീക്കം ചെയ്ത രംഗങ്ങൾ: വീഡിയോ കാണാം

സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആനന്ദം. പേരു സൂചിപ്പിക്കും പോലെ ആദ്യം മുതൽ അവസാനം വരെ ...

news

മണികണ്ഠനേയും വിനായകനേയും അഭിനന്ദിക്കാൻ നിവിൻ മാത്രം!

2016 മലയാള സിനിമയെ സംബന്ധിച്ച് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞ വർഷമാണ്. പുലിമുരുകൻ ...

Widgets Magazine Widgets Magazine