''കമൽഹാസൻ - ഞാനായിട്ട് ഒഴിവാക്കിയതാണ്, ഇനി ആ വാതിൽ തുറക്കണ്ട'' - ഗൗതമി

ബുധന്‍, 1 ഫെബ്രുവരി 2017 (16:26 IST)

വിവാഹവും വിവാഹമോചനവും എല്ലാം വാർത്തയായിക്കൊണ്ടിരിക്കുന്ന മേഖലയാണ് സിനിമ. ഇതിൽ ഗൗതമി - വേർപിരിയലായിരുന്നു അവസാനമായി വാർത്തകളിൽ ഇടം പിടിച്ചത്. തന്റേയും കമൽഹാസന്റേയും വഴികൾ ഒന്നല്ല എന്ന തിരിച്ചറിവുണ്ടായപ്പോഴാണ് പിരിയാൻ തീരുമാനിച്ചതെന്ന് ഗൗതമി വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
''ആ വാതിൽ ഞാൻ അടച്ചതാണ്. ഇനി അതിനെ കുറിച്ച് സംസാരിക്കണ്ട''- ഇതായിരുന്നു ഗൗതമിയുടെ മറുപടി. തീർത്തും പ്രയാസം നിറഞ്ഞ തീരുമാനമായിരുന്നു അത്. എല്ലാവരും ജീവിതത്തിൽ റെസ്റ്റ് എടുത്ത് സെറ്റിലാകുന്ന സമയം, ഈ സമയത്ത് ഞാൻ ജീവിക്കാൻ തുടങ്ങുകയാണ്. ഗൗതമി പറയുന്നു. 
 
നിലവിലുള്ള പ്രശ്നങ്ങൾ കൈകാര്യം ചെയ്ത് മുന്നോട്ട് പോകാൻ കഴിയുമോ എന്ന് ആലോചിച്ചു. അതിന് ശ്രമിച്ചു, കഴിയില്ല എന്ന് ബോധ്യം വന്നപ്പോഴാണ് പിരിയാൻ തീരുമാ‌നിച്ചത്. ഇതല്ലാതെ എനിക്ക് മറ്റൊരു വഴിയുണ്ടായിരുന്നില്ല. മകൾക്ക് മുന്നിൽ നല്ലൊരു അമ്മയായിട്ട് ഇനി ജീവിക്കണം. അതുകൊണ്ട്, ആ അധ്യായം അടച്ചുവെക്കുന്നതാണ് നല്ലതെന്ന് ഗൗതമി പറയുന്നു.
 
നീണ്ട ഇടവേളയ്ക്ക് ശേഷം ഗൗതമിയും - കമലും ഒന്നിച്ച സിനിമയായിരുന്നു പാപനാശം. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാലും മീനയും ഒന്നിച്ച ദൃശ്യത്തിന്റെ റീമേക്ക് ആയിരുന്നു പാപനാശം. കമൽ - ഗൗതമി എന്ന ജോഡിയല്ല ആ സിനിമയിലെ ആകർഷണമെന്നും ഗൗതമി വ്യക്തമാക്കുന്നു. ദൃശ്യം തമിഴിലെടുക്കുന്നു, അതായിരുന്നു പ്രധാന ഘടകം. ഇക്കാര്യം താൻ ജീത്തുവിനോട് സൂചിപ്പിക്കുകയും ചെയ്തതായി താരം പറയുന്നു.
 
ഗൗതമിയുടെയും കമലിന്റേയും ബന്ധത്തിന് കോട്ടം തട്ടിയതിനു കാരണം, കമലിന്റെ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും ആയിരുന്നുവെന്നും ചില ഗോസിപ്പുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇരുവരേയും കുറിച്ച് നല്ല അഭിപ്രായമാണ് ഗൗതമിക്കുള്ളത്. വർഷങ്ങൾക്ക് മുമ്പേ സ്വതന്ത്ര്യരായി ജീവിതം തുടങ്ങിയവരാണ് അവർ. മുതിർന്നവരെ പോലെ സ്വയം തീരുമാനം എടുക്കാൻ അവർ ചെറുപ്പം മുതലേ ശീലിച്ചിട്ടുണ്ട്. - ഗൗതമി പറയുന്നു.

(ഉള്ളടക്കത്തിന് കടപ്പാട്: വനിത)ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

കാറില്‍ പെട്രോള്‍ അടിച്ച ശേഷം തിലകന്‍ ചോദിച്ചു - “അടിച്ച പെട്രോള്‍ തിരിച്ചെടുക്കാന്‍ വല്ല മാര്‍ഗവുമുണ്ടോ?” !

മലയാള സിനിമയിലെ അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകന്‍. ഒപ്പമഭിനയിച്ചവര്‍ക്കെല്ലാം ...

news

മമ്മൂട്ടി ഡാൻസ് കളിച്ചു, കാണാൻ മോഹൻലാലും പ്രഭുദേവയും എത്തി! ആവേശത്തിന്റെ കൊടുമുടിയിൽ മെഗാസ്റ്റാർ!

അഭിനയത്തിന്റെ കാര്യത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയെ കടത്തിവെട്ടാൻ ഒരുപക്ഷേ മറ്റൊരാൾ ...

news

മമ്മൂട്ടി അധോലോകനായകന്‍, തോക്കെടുത്താല്‍ കളി വേറെ!

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഫാദര്‍ വലിയ പ്രതീക്ഷയാണ് ...

news

ഗ്രേറ്റ് ഫാദർ വരികയാണ്! അല്ലെങ്കിലും റെക്കോർഡുകൾ തകർക്കുന്നത് മമ്മൂട്ടിക്ക് പുത്തരിയല്ലല്ലോ?!

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ദ ഗ്രേറ്റ് ഫാദർ'. ...