തമിഴില്‍ ശിവ കാര്‍ത്തികേയനല്ല, ഫഹദ് തന്നെയാണ് മുന്നില്‍ - “ഇത് 100 ശതമാനം വര്‍ക്കൌട്ട് ആകും!”

തിങ്കള്‍, 14 ഓഗസ്റ്റ് 2017 (19:49 IST)

Widgets Magazine
Siva Karthikeyan, Fahad Fazil, Velaikkaran, Mohanraja, Thani Oruvan, ശിവ കാര്‍ത്തികേയന്‍, ഫഹദ് ഫാസില്‍, വേലൈക്കാരന്‍, മോഹന്‍‌രാജ, തനി ഒരുവന്‍

തമിഴകത്തെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നാണ് ‘തനി ഒരുവന്‍’. ആ ചിത്രം ഉണര്‍ത്തിയ അലകള്‍ ഇനിയും അടങ്ങിയിട്ടില്ല. തനി ഒരുവന്‍റെ സംവിധായകന്‍ മോഹന്‍‌രാജ തന്‍റെ അടുത്ത ത്രില്ലറുമായി വരികയാണ്. ശിവ കാര്‍ത്തികേയനും മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലും ഒന്നിക്കുന്ന - വേലൈക്കാരന്‍ !
 
ഈ സിനിമയില്‍ ശിവ കാര്‍ത്തികേയന്‍ നായകനും ഫഹദ് വില്ലനുമാണ്. എന്നാല്‍ ചിത്രത്തിന്‍റെ ടീസര്‍ സൂചിപ്പിക്കുന്നതനുസരിച്ച് ശിവയുടെ കഥാപാത്രത്തേക്കാള്‍ ഒരുപടി മുമ്പില്‍ നടക്കുന്ന കഥാപാത്രമായിരിക്കും ഫഹദിന്‍റേത്. തനി ഒരുവനിലെ സിദ്ധാര്‍ത്ഥ് അഭിമന്യു എന്ന വില്ലന്‍ കഥാപത്രത്തേക്കാള്‍ ഫഹദിന്‍റെ കഥാപാത്രം ചര്‍ച്ച ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കാം.
 
പ്രകാശ് രാജും ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നയന്‍‌താരയാണ് വേലൈക്കാരനിലെ നായിക. തനി ഒരുവനിലും നയന്‍സായിരുന്നു നായിക.
 
ആഹാരപദാര്‍ത്ഥങ്ങളില്‍ മായം കലര്‍ത്തുന്നതിനെതിരെ പ്രതികരിക്കുന്ന ഒരു സിനിമയായിരിക്കും ഇത്. അനിരുദ്ധ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം രാംജി. സെപ്റ്റംബര്‍ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മമ്മൂട്ടിയുടെ മകനാണ് മോഹന്‍ലാല്‍, ശോഭനയുടെ കാമുകനും!

മമ്മൂട്ടിയുടെ മകനായും മോഹന്‍ലാലിന്റെ തന്നെ അച്ഛനായും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. ...

news

പഴയ വാടാ പോടാ ബന്ധം ഇപ്പോഴുമുണ്ടാകുമോ എന്ന് ഭയന്ന കൂട്ടുകാരനെ അതിശയിപ്പിച്ച് മമ്മൂട്ടി‍!

1980കളില്‍ റിലീസ് ചെയ്ത സിനിമകളില്‍ മിക്കതിലും മമ്മൂട്ടി, മോഹന്‍ലാല്‍, രതീഷ്, ടി ജി രവി ...

news

ജിഷ്ണു എന്ന് മാത്രമെ കേട്ടുള്ളു, നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി - സിദ്ധാര്‍ത്ഥ് ഭരതന്‍

പല തവണ സോഷ്യല്‍ മീഡിയ ‘കൊന്നതാണ്’ നടന്‍ ജിഷ്ണു രാഷവനെ. ഒരു തരത്തിലും ആരേയും ...

news

ചെറുപ്പക്കാരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട് - മമ്മൂട്ടി പറയുന്നു

പുതുമുഖ സംവിധായകര്‍ക്ക് അവസരം നല്‍കുന്ന നടന്മാരില്‍ മുന്‍പന്തിയില്‍ ഉണ്ടാകും ...

Widgets Magazine