മമ്മൂട്ടി ഒരു കുടുംബകഥ തിരയുന്നുണ്ടായിരുന്നു!

Mammootty, Saajan, Puthiya Niyamam, Maheshinte Prathikaram, Dulquer, മമ്മൂട്ടി, സാജന്‍, പുതിയ നിയമം, മഹേഷിന്‍റെ പ്രതികാരം, ദുല്‍ക്കര്‍
Last Modified വെള്ളി, 12 ഫെബ്രുവരി 2016 (17:05 IST)
എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് - ദൃശ്യം എന്ന സിനിമയുടെ തിരക്കഥയുമായി ജീത്തു ജോസഫ് ആദ്യം സമീപിച്ചത് മമ്മൂട്ടിയെയാണ് എന്നത്. എന്നാല്‍ ആ സമയത്ത് അത്തരം കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചില സിനിമകള്‍ തുടര്‍ച്ചയായി ചെയ്തതിനാല്‍ മമ്മൂട്ടി ദൃശ്യം വേണ്ടെന്നുവച്ചു. ദൃശ്യം മലയാള സിനിമയില്‍ മഹാസംഭവമായത് പിന്നീട് സംഭവിച്ച വിസ്മയം.

ഇപ്പോള്‍ മമ്മൂട്ടി ‘പുതിയ നിയമം’ ചെയ്തിരിക്കുന്നു. ഇത് അടുത്ത ദൃശ്യമാണെന്നാണ് നിരൂപകരെല്ലാം പറയുന്നത്. ഒരു ഫാമിലി ത്രില്ലര്‍. ഈ കഥ മമ്മൂട്ടിയോട് എ കെ സാജന്‍ പറഞ്ഞപ്പോള്‍, മറ്റ് സിനിമകളെല്ലാം മാറ്റിവച്ച് പുതിയ നിയമം ചെയ്യാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ‘അദ്ദേഹം ഒരു കുടുംബകഥ തിരയുന്നുണ്ടായിരുന്നു’ എന്നാണ് ഇതേപ്പറ്റി എ കെ സാജന്‍ പറയുന്നത്.

“തിരക്കഥയുടെ നവീനതയാണ് മമ്മൂക്കയെ ആകര്‍ഷിച്ചത് എന്നാണ് മനസ്സിലാക്കിയത്. അദ്ദേഹം ഒരു കുടുംബകഥ തിരയുന്നുണ്ടായിരുന്നു. ശാന്തമായി നീങ്ങുന്ന ഒരു കൊച്ചുകഥ. എനിക്ക് തോന്നുന്നത്, കുടുംബകഥ എന്നും സകുടുംബം കാണാം എന്നൊക്കെ നമ്മള്‍ പറയുന്ന സിനിമകള്‍ കുടുംബത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവയാണ്. അതില്‍ നിന്ന് മാറിയുള്ള ഒരു സിനിമ എന്ന സവിശേഷത തിരക്കഥ കേട്ടപ്പോള്‍ മമ്മൂക്കയെ ആകര്‍ഷിച്ചിരിക്കാം. എന്തു കൊണ്ട് കഥ ഇഷ്ടമായി എന്ന് എന്നോട് അദ്ദേഹം പറഞ്ഞിട്ടില്ല. ചിരിക്കുക മാത്രമാണ് മമ്മൂക്ക ചെയ്തത്. കുറേ സിനിമ മാറ്റിവച്ച് പുതിയ നിയമം ചെയ്തു എന്ന് പറയുന്നതിലൊന്നും വലിയ സംഭവമുള്ളതായി ഞാന്‍ കരുതുന്നില്ല. ഓരോ സിനിമയ്ക്ക് എപ്പോഴൊക്കെ സമയം നീക്കിവയ്ക്കണം എന്ന കാര്യത്തിലാണ് മമ്മൂക്ക തീരുമാനമെടുത്തത്” - സൌത്ത് ലൈവിന് അനുവദിച്ച അഭിമുഖത്തില്‍ എ കെ സാജന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :