സൂപ്പര്‍താരങ്ങള്‍ ആര്‍ത്തി കുറയ്ക്കണം: ശ്യാമപ്രസാദ്

Last Updated: ബുധന്‍, 16 ജൂലൈ 2014 (14:50 IST)
സൂപ്പര്‍താരങ്ങളെക്കുറിച്ച് വളരെ ശക്തവും വ്യക്തവുമായ നിരീക്ഷണങ്ങളാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ശ്യാമപ്രസാദ് പ്രകടിപ്പിക്കുന്നത്.

"എത്ര ഉയരത്തിലാണ് സൂപ്പര്‍താരങ്ങളെ നമ്മുടെ സമൂഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. 'മഹാനടന്‍‌മാര്‍' എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. യൂണിവേഴ്സിറ്റികള്‍ ഇവര്‍ക്ക് ഡോക്ടറേറ്റ് നല്‍കാന്‍ മത്സരിക്കുന്നു. അവര്‍ക്ക് പത്മശ്രീ നല്‍കുന്നില്ലെങ്കില്‍ സമൂഹം വ്യാകുലപ്പെടുന്നു. പക്ഷേ അവര്‍ സ്വന്തം തട്ടകത്തിലൂടെ സമൂഹത്തോട് കാണിക്കുന്ന മനോഭാവം എന്താണ്? മഹാനായ കലാകാരന്‍ എന്ന് വിളിക്കുമ്പോള്‍ ആ തലത്തില്‍ ചിന്തിക്കണം. പ്രവര്‍ത്തിക്കണം. കൂലിക്കെടുത്ത കോമാളികള്‍ ആവരുത്" - ശ്യാമപ്രസാദ് തുറന്നടിക്കുന്നു.

"പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഈ താരങ്ങള്‍ക്ക് അത്ര ആധിപിടിക്കേണ്ട കാര്യമൊന്നുമില്ല. ഒരു സിനിമയെടുത്ത് പ്രതിഫലം ലഭിച്ചാലേ കഞ്ഞികുടിക്കാന്‍ സാധിക്കൂ എന്ന അവസ്ഥയൊന്നുമല്ലല്ലോ അവരുടേത്. അതിനാല്‍ സിനിമയെ നന്നാക്കാന്‍ അവര്‍ മുന്‍‌കൈയെടുക്കുക തന്നെ വേണം. അവര്‍ക്ക് അതിനുള്ള ബാധ്യതയുണ്ട്" - മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തില്‍ ശ്യാമപ്രസാദ് വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :