രസിപ്പിക്കാന്‍ വിക്രം പ്രഭുവിന്‍റെ 'വാഗ' !

വിക്രം പ്രഭു, വാഗ, ഷാജി കൈലാസ്, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍
Last Updated: തിങ്കള്‍, 16 ഫെബ്രുവരി 2015 (13:21 IST)
യംഗ് സൂപ്പര്‍താരം വിക്രം പ്രഭു നായകനാകുന്ന പുതിയ തമിഴ് ചിത്രത്തിന് 'വാഗ' എന്ന് പേരിട്ടു. ജി എന്‍ ആര്‍ കുമാരവേലന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു കോമഡി എന്‍റര്‍ടെയ്നറാണ്.

കാരൈക്കുടിയില്‍ ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ 10 ദിവസത്തെ ചിത്രീകരണമാണുള്ളത്. വളരെ വേഗത്തില്‍ ചിത്രീകരണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന സിനിമ നിര്‍മ്മിക്കുന്നത് വിജയ് ഭാര്‍ഗവി ഫിലിംസാണ്.

നിനൈത്താലേ ഇനിക്കും, ഹരിദാസ് തുടങ്ങിയ ഹിറ്റുകളുടെ സംവിധായകനാണ് ജി എന്‍ ആര്‍ കുമാരവേലന്‍.

എ എല്‍ വിജയ് സംവിധാനം ചെയ്ത 'ഇത് എന്ന മായം' ആണ് വിക്രം പ്രഭുവിന്‍റെ അടുത്ത റിലീസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :