ഡല്‍ഹിക്ക് 24 മണിക്കൂര്‍ വൈദ്യുതിവാഗ്ദാനവുമായി മോഡി

ന്യൂഡല്‍ഹി| Joys Joy| Last Modified ശനി, 10 ജനുവരി 2015 (17:22 IST)
ഇന്ദ്രപ്രസ്ഥത്തിന് 24 മണിക്കൂറും വൈദ്യുതിലഭ്യത ഉറപ്പു നല്‌കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ രാംലീല മൈതാനില്‍ ബി ജെ പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണറാലി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഫെബ്രുവരി പകുതിയോടെ ആയിരിക്കും ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുക.

ഡല്‍ഹിയിലെ ജനറേറ്ററുകളില്‍ നിന്ന് മോചിപ്പിക്കും. 24 മണിക്കൂര്‍ വൈദ്യുതി ഡല്‍ഹിക്ക് വാഗ്‌ദാനം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ സേവനദാതാക്കളെ തെരഞ്ഞെടുക്കുന്നതു പോലെ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വൈദ്യുതി സേവനദാതാക്കളെയും തെരഞ്ഞെടുക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിക്കെതിരെയും പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന് എതിരെയും ആഞ്ഞടിച്ചായിരുന്നു മോഡിയുടെ രാംലീല പ്രസംഗം. കഴിഞ്ഞ 16 വര്‍ഷമായി ഇന്ദ്രപ്രസ്ഥത്തില്‍ അധികാരത്തിനു പുറത്തു നില്‍ക്കുന്ന ബി ജെ പി ഇത്തവണ ഇന്ദ്രപ്രസ്ഥം കൈപ്പിടിയില്‍ ഒതുക്കാനുള്ള ശ്രമത്തിലാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :