BIJU|
Last Modified ശനി, 17 ജൂണ്‍ 2017 (21:21 IST)
1000 കോടി ചെലവില്‍ രണ്ടാമൂഴത്തെ ആധാരമാക്കി ഒരുങ്ങുന്ന മഹാഭാരതത്തില്‍
അനുഷ്ക ഷെട്ടി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അത് യാഥാര്‍ത്ഥ്യമായാല്‍ അനുഷ്കയുടെ ആദ്യ മലയാള ചിത്രമായിരിക്കും മഹാഭാരത.
എന്നാല്‍ ഏത് കഥാപാത്രത്തെയാണ് അനുഷ്ക അവതരിപ്പിക്കുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ദ്രൌപദിയുടെ വേഷമാണോ തെന്നിന്ത്യയുടെ സൂപ്പര്നായികയ്ക്കായി സംവിധായകന് ശ്രീകുമാര്‍ മേനോന് മാറ്റിവച്ചിരിക്കുന്നതെന്ന് കാത്തിരുന്നുകാണുകയേ വഴിയുള്ളൂ.
ഐശ്വര്യ റായി, മഞ്ജു വാര്യര്‍, നയന്‍താര, തൃഷ തുടങ്ങിയ സൂപ്പര്‍ നായികമാരുടെ പേരുകളും മഹാഭാരതത്തോട് ചേര്‍ത്ത് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും സാധ്യത അനുഷ്കയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അനുഷ്ക മഹാഭാരതത്തിലും നായികയായാല്‍ അതൊരു ചരിത്ര സംഭവമായിരിക്കും. കാരണം, ബ്രഹ്മാണ്ഡഹിറ്റായ ബാഹുബലിയിലെ നായികയും അനുഷ്കയായിരുന്നു എന്നതുതന്നെ.