ഒരു ഷുവര്‍ ഹിറ്റ് അണിയറയില്‍ - മമ്മൂട്ടി കുറ്റാന്വേഷകന്‍, നായികയില്ല !

Mammootty, Shamdutt, Streat Lights, Lijomol, Mohanlal, മമ്മൂട്ടി, ഷാംദത്ത്, സ്ട്രീറ്റ് ലൈറ്റ്സ്, ലിജോമോള്‍, മോഹന്‍ലാല്‍
BIJU| Last Modified വ്യാഴം, 15 ജൂണ്‍ 2017 (18:13 IST)
ഒട്ടനവധി കുറ്റാന്വേഷണ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. അതില്‍ സിബിഐ സീരീസും ബല്‍‌റാം സീരീസുമൊക്കെ ക്ലാസിക്കുകളാണ്. അതുകൂടാതെ എത്രയെത്ര കുറ്റാന്വേഷണ സിനിമകളാണ് മമ്മൂട്ടി മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്!

ഛായാഗ്രാഹകനായ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ‘സ്ട്രീറ്റ്‌ലൈറ്റ്സ്’ എന്ന സിനിമ ഒരു ക്രൈം ത്രില്ലറാണ്. മമ്മൂട്ടി ചിത്രത്തില്‍ ഇന്‍‌വെസ്റ്റിഗേഷന്‍ ഓഫീസറായി അഭിനയിക്കുന്നു. ചിത്രത്തില്‍ മമ്മൂട്ടിക്ക് നായികയില്ല എന്നതും പ്രത്യേകതയാണ്. എന്നാല്‍ ലിജോമോള്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നതും മമ്മൂട്ടി തന്നെയാണ്. നവാഗതനായ ഫവാസ് മുഹമ്മദാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

നീന കുറുപ്പ്, ധര്‍മ്മജന്‍, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍, ജോയ് മാത്യു, മനോബാല തുടങ്ങിയവര്‍ സ്ട്രീറ്റ്‌ലൈറ്റ്സിലെ പ്രധാന താരങ്ങളാണ്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയില്‍ മമ്മൂട്ടി ഡബ്ബിംഗും പൂര്‍ത്തിയാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :