ബ്രിഗേഡിയര്‍ അലക്സാണ്ടറായി മോഹന്‍ലാല്‍ !

മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ്, മഞ്ജു വാര്യര്‍, ജ്യോതിക, കജോള്‍
Last Modified ബുധന്‍, 5 നവം‌ബര്‍ 2014 (16:38 IST)
'നോട്ട് ബുക്ക്' എന്ന സിനിമയില്‍ സുരേഷ്ഗോപി അവതരിപ്പിച്ച ബ്രിഗേഡിയര്‍ അലക്സാണ്ടര്‍ എന്ന കഥാപാത്രത്തെ വായനക്കാര്‍ മറക്കാനിടയില്ല. സേറാ എലിസബത്ത് എന്ന നായികാ കഥാപാത്രത്തിന്‍റെ പിതാവ്. സുരേഷ്ഗോപി മിന്നിത്തിളങ്ങിയ ആ വേഷത്തില്‍ അണിയറപ്രവര്‍ത്തകര്‍ ആദ്യം ആലോചിച്ചത് മോഹന്‍ലാലിനെയായിരുന്നു!

എന്തായാലും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും തിരക്കഥാകൃത്തുക്കളായ സഞ്ജയും ബോബിയും ചേര്‍ന്ന് ഇക്കാര്യത്തിനായി മോഹന്‍ലാലിനെ സമീപിക്കുകയും ചെയ്തിരുന്നു. ഡേറ്റ് പ്രശ്നമാണ് എന്ന കാര്യം പറഞ്ഞ് മോഹന്‍ലാല്‍ പക്ഷേ ഈ പ്രൊജക്ടില്‍ നിന്ന് ഒഴിവായി.

ഈ കഥാപാത്രത്തിന്‍റെ പ്രാധാന്യം മനസിലാകാതെയോ, വെറുമൊരു ഗസ്റ്റ് റോള്‍ എന്ന് തെറ്റിദ്ധരിച്ചോ ആകാം മോഹന്‍ലാല്‍ നോട്ട് ബുക്ക് വേണ്ടെന്നുവച്ചത്. എന്തായാലും സുരേഷ്ഗോപി ആ റോള്‍ ഗംഭീരമാക്കി എന്നുതന്നെ പറയണം.

“Enough ! Who the bloody hell are you to act smart with my daughter ? She is my daughter ! Brigadier Alexander’s daughter ! ബ്രിഗേഡിയർ അലക്സാണ്ടർ എന്നു പറഞ്ഞാൽ ആരാണെന്ന് നെനക്കറിയോ ? തനിക്കറിയോടോ ? എന്‍റെ മോൾക്ക്‌ വേദനിച്ചൂന്ന് ഇവളെന്നോട് പറഞ്ഞാൽ, തൊപ്പിയല്ല, കഴുത്ത് ഞാൻ തെറിപ്പിച്ചു കളയും, റാസ്ക്കൽ ! ഒറ്റ ഫോണ്‍ കോളിൽ തന്‍റെ ഈ സ്കൂള് ഞാൻ പൂട്ടിയ്ക്കും. കാണണോ തനിക്ക് ? കാണണോന്ന് ? ഇന്ത്യയിലെ ഏറ്റവും നല്ല സ്കൂളിന്‍റെ സ്റ്റുഡന്റ് ലിസ്റ്റ് പരിശോധിക്ക്. അതിലുണ്ടാവും സേറാ എലിസബത്ത്‌ ! അടുത്ത വർഷമോ, അടുത്ത മാസമോ അല്ല, അടുത്ത ദിവസം തൊടങ്ങി, from the very next working day ! ” - എന്ന ഡയലോഗില്‍ സുരേഷ് ഗോപി ആവാഹിച്ച ഊര്‍ജ്ജത്തില്‍ തിയേറ്റര്‍ തരിച്ചുനിന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.

ബ്രിഗേഡിയര്‍ അലക്സാണ്ടറായി സുരേഷ്ഗോപിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നെങ്കില്‍ എന്ന ചിന്ത രസകരമാണ്. വായനക്കാര്‍ക്ക് ആലോചിച്ച് കൌതുകം കൊള്ളാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :