ലാലിസം: മോഹന്‍ലാലിന് സംഗീത ബാന്‍ഡ്

കൊച്ചി| Last Updated: ചൊവ്വ, 4 നവം‌ബര്‍ 2014 (17:17 IST)
 
 
മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡായ ലാലിസം ബാന്ധിന്റെ പ്രഖ്യാപനം നടന്നു.കൊച്ചിയിലെ ജെ ടി പാക്ക്‌ ഓഡിറ്റോറിയത്തില്‍ ഇന്നാണ് ലാലിസത്തിന്റെ ആദ്യ പരിപാടി നടക്കുക. ലാലിസം ഇന്ന്‌ ലോഞ്ച്‌ ചെയ്യുമെന്ന്‌ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു‌. സംഗീത സംവിധായകന്‍ രതീഷ്‌ വേഗയും സംഘവുമാണ്‌ ലാലിസത്തിലെ അംഗങ്ങള്‍. ബാന്‍ഡ് ഇന്ത്യയിലും വിദേശത്തും പര്യടനം നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്

ലാലിസത്തിലൂടെ നേടുന്ന  തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ്‌ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും സഹായിക്കുന്നതിനും ഉപയോഗിക്കുമെന്നാണ് ബാന്‍ഡ് അംഗങ്ങള്‍ അറിയിച്ചിരിക്കുന്നത്.മോഹന്‍ലാല്‍ പാടി ഹിറ്റായ ആറ്റുമണല്‍ പായയില്‍ എന്ന ഗാനത്തിന് സംഗീതം നല്‍കിയത് രതീ‍ഷ് വേഗയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :