മെഗാഹിറ്റ് സൃഷ്ടിക്കാന്‍ വീണ്ടും മമ്മൂട്ടി!

മമ്മൂട്ടി, മോഹന്‍ലാല്‍, സിദ്ദിക്ക്, ഷാജി കൈലാസ്, ദിലീപ്
Last Updated: തിങ്കള്‍, 3 നവം‌ബര്‍ 2014 (17:48 IST)
രാജാധിരാജയുടെ മഹാവിജയം ആവര്‍ത്തിക്കാന്‍ മമ്മൂട്ടി. അദ്ദേഹം നായകനാകുന്ന പുതിയ ചിത്രത്തിന് 'ഭാസ്‌കര്‍ ദ റാസ്കല്‍' എന്ന് പേരിട്ടു. സിദ്ദിക്ക് സംവിധാനം ചെയ്യുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറാണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ആന്‍റോ ജോസഫ് ഫിലിം കമ്പിനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മ്മിക്കും.

2015 വിഷുവിന് മുമ്പ് പ്രദര്‍ശനത്തിനെത്തിക്കാനാണ് പദ്ധതിയിടുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഭാസ്‌കര്‍ ദ റാസ്കലിലേത്. ഓരോ നിമിഷവും പൊട്ടിച്ചിരിപ്പിക്കുന്ന ഗംഭീര തിരക്കഥയാണ് സിദ്ദിക്ക് ഈ ചിത്രത്തിനായി ഒരുക്കിയിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ഇന്നസെന്‍റ്, ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത തുടങ്ങിയവര്‍ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

ഹിറ്റ്ലര്‍, ക്രോണിക് ബാച്ച്‌ലര്‍ എന്നീ വന്‍ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിക്കും ഒന്നിക്കുന്ന സിനിമയാണ് റാസ്കല്‍. 11 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്രോണിക് ബാച്ച്‌ലര്‍ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :