പൃഥ്വിരാജ് ‘വാല്മീകത്തില്‍ സുധി’ !

WEBDUNIA|
PRO
രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത അര്‍ജുനന്‍ സാക്ഷി, മോളി ആന്‍റി റോക്സ് എന്നീ സിനിമകളില്‍ പൃഥ്വിരാജായിരുന്നു നായകന്‍. രഞ്ജിത് ശങ്കര്‍ അടുത്തതായി ചെയ്യുന്ന രണ്ട് സിനിമകളിലും നായകന്‍ പൃഥ്വി തന്നെ.

‘സുധി വാല്‌മീകം’ എന്നാണ് ഇതില്‍ ആദ്യ ചിത്രത്തിന്‍റെ പേര്. ‘വാല്മീകം’ എന്നത് സുധി എന്ന കേന്ദ്ര കഥാപാത്രത്തിന്‍റെ വീട്ടുപേരാണ്. പൃഥ്വിയാണ് സുധിയാകുന്നത്.

“ഏറെ സവിശേഷതകളുള്ള ഒരു മനുഷ്യന്‍റെ പ്രണയവും സൌഹൃദവും ചിരിയും പ്രതിസന്ധികളും സന്തോഷവുമെല്ലാം ചര്‍ച്ച ചെയ്യുന്ന ചിത്രമാണിത്” - രഞ്ജിത് ശങ്കര്‍ പറയുന്നു.

‘ഡ്രീംസ് ആന്‍റ് ബിയോണ്ട്’ എന്ന ബാനറില്‍ രഞ്ജിത് ശങ്കര്‍ തന്നെയാണ് സുധി വാല്മീകം നിര്‍മ്മിക്കുന്നത്.

‘മേയ് ഫ്ലവര്‍’ എന്ന പ്രണയചിത്രവും പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ചെയ്യുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :