പടങ്ങളൊക്കെ പൊട്ടി, ഒടുവിൽ ജ്യോതിക ഇടപെട്ടു, സൂര്യയ്ക്ക് വേണ്ടി സിനിമ ചെയ്യാമെന്ന് ഗൗതം മേനോൻ!

Jyothika, Gautham Menon, Suriya, Mammootty, Chennai, ജ്യോതിക, ഗൗതം വാസുദേവ് മേനോൻ, സൂര്യ, ധ്രുവനക്ഷത്രം, മമ്മൂട്ടി
Last Modified ചൊവ്വ, 17 നവം‌ബര്‍ 2015 (12:17 IST)
ഗൗതം വാസുദേവ് മേനോനും സൂര്യയും തമ്മിലുള്ള സൗഹൃദം തമിഴ് സിനിമാലോകത്തെല്ലാവരെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു. എന്നാൽ ധ്രുവനക്ഷത്രം എന്ന പ്രൊജക്ടുമയി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഇരുവരെയും തമ്മിൽ അകറ്റി. ഗൗതമിന് നൽകാനിരുന്ന ഡേറ്റ് ലിങ്കുസാമിക്ക് നൽകി പിണക്കത്തിന് ആക്കം കൂട്ടി. ഇനിയൊരിക്കലും സൂര്യയ്ക്കൊപ്പം സിനിമ ചെയ്യില്ലെന്ന് ഗൗതം പ്രഖ്യാപിക്കുകയും ചെയ്തു.

അതിനുശേഷം വന്ന രണ്ട് സൂര്യച്ചിത്രങ്ങൾ - അഞ്ചാൻ, മാസ് എന്നിവ - ബോക്സോഫീസിൽ തകർന്നു തരിപ്പണമായി. ഒപ്പം സൂര്യയുടെ താരമൂല്യം കുത്തനെ ഇടിഞ്ഞു. ഗൗതം മേനോൻ വിചാരിച്ചാൽ മാത്രമേ സൂര്യയ്ക്ക് ഇനിയൊരു ഉയർച്ചയുണ്ടാകൂ എന്ന് ഏവർക്കും മനസിലായി. അക്കാര്യം ആദ്യം മനസിലായത് സൂര്യയുടെ ഭാര്യ ജ്യോതികയ്ക്ക് തന്നെയാണ്. ഗൗതമിന്റെ അടുത്ത സുഹൃത്തുകൂടിയാണ് ജോ.

എന്തായാലും ജോ ഇടപെട്ടതോടെ സൂര്യയോടുള്ള പിണക്കം മറക്കാൻ ഗൗതം തയ്യാറായി. സൂര്യയുമായി സിനിമ ചെയ്യാൻ താൻ തയ്യാറാണെന്ന് ഗൗതം മേനോൻ പരസ്യമായി പ്രഖ്യാപിച്ചു. മാത്രമല്ല, കമൽഹാസൻ കഴിഞ്ഞാൽ സിനിമയോട് ആഴത്തിൽ ആത്മാർപ്പണമുള്ള നടൻ സൂര്യയാണെന്നും ഗൗതം പറയുന്നു.

എന്തായാലും, - സൂര്യ ടീമിന്റെ ഒരു പ്രൊജക്ട് ഉടൻ സംഭവിക്കുമെന്നാണ് സൂചന. അത് 'ധ്രുവനക്ഷത്രം' തന്നെ ആയിരിക്കുമോ? കാത്തിരുന്ന് കാണാം!



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :