ന്യൂ ജനറേഷനാകാന്‍ ദിലീപും!

ദിലീപ്, ഫഹദ്, മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി ഗോപി
Last Updated: വെള്ളി, 12 ഡിസം‌ബര്‍ 2014 (14:39 IST)
ന്യൂ ജനറേഷന്‍ താരങ്ങള്‍ക്കൊപ്പം അധികം കണ്ടിട്ടില്ലാത്ത സൂപ്പര്‍സ്റ്റാറാണ് ദിലീപ്. മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ എപ്പോഴും ന്യൂജന്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാറുണ്ട്. ദിലീപിന് ന്യൂ ജനറേഷന്‍ സിനിമയോടും താരങ്ങളോടും അത്ര താല്‍‌പ്പര്യമില്ല എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത് ശരിയല്ലെന്ന് ഒരഭിമുഖത്തില്‍ ദിലീപ് വ്യക്തമാക്കുകയും ചെയ്തു.

ഇപ്പോഴിതാ, ന്യൂ ജനറേഷന്‍ സിനിമകളുടെ രാജകുമാരന്‍ ഫഹദ് ഫാസിലുമായി കൈകോര്‍ക്കുകയാണ് ദിലീപ്. ദിലീപും ഫഹദും നായകന്‍‌മാരാകുന്ന സിനിമ നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യും. മുരളി ഗോപിയാണ് തിരക്കഥ.

ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ഈ സിനിമ ദിലീപ് തന്നെയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ മുരളി ഗോപി അവതരിപ്പിക്കും.

വൈശാഖ സിനിമാസുമായി ചേര്‍ന്നാണ് ദിലീപ് ഈ ബിഗ് ബജറ്റ് സിനിമ നിര്‍മ്മിക്കുന്നത്. നായികമാരെ തീരുമാനിച്ചിട്ടില്ല. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു ത്രില്ലറായിരിക്കും ഈ സിനിമയെന്നാണ് സൂചന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :