മമ്മൂട്ടിയെ കണ്ടു, പക്ഷേ അത് സിനിമയ്ക്ക് വേണ്ടിയല്ല!

Last Updated: തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (19:51 IST)
മാധവ് രാംദാസ് മലയാളത്തിലെ പുതിയ സംവിധായകരുടെ കൂട്ടത്തില്‍ നല്ല സിനിമയ്ക്ക് വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ്. അദ്ദേഹം സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും വ്യത്യസ്തങ്ങളായ സിനിമാനുഭവങ്ങള്‍ ആയിരുന്നു. മേല്‍‌വിലാസവും അപ്പോത്തിക്കിരിയും ഒരു സംവിധായകന്‍ എന്ന നിലയില്‍ മാധവ് രാംദാസിന് മേല്‍‌വിലാസമുണ്ടാക്കിക്കൊടുത്തു.

അടുത്ത ചിത്രം മമ്മൂട്ടിയെ നായകനാക്കി ഒരുക്കാന്‍ മാധവ് രാംദാസ് തീരുമാനിച്ചിരിക്കുന്നു എന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മമ്മൂട്ടി നായകനാകുന്ന 'ഫയര്‍മാന്‍' എന്ന സിനിമയുടെ പാലക്കാട് സെറ്റില്‍ മാധവ് രാംദാസ് സന്ദര്‍ശിച്ചതാണ് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍
കാരണമായത്.

എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളില്‍ വസ്തുതയൊന്നുമില്ലെന്നാണ് മാധവ് രാംദാസിന്‍റെ പ്രതികരണം. മമ്മൂട്ടിച്ചിത്രത്തിന്‍റെ ലൊക്കേഷന്‍ സന്ദര്‍ശിച്ചത് പുതിയ പ്രൊജക്ടിനെപ്പറ്റി ചര്‍ച്ച ചെയ്യാനല്ല എന്നാണ് സംവിധായകന്‍ വിശദീകരിച്ചിരിക്കുന്നത്.

അതേസമയം, മാധവ് രാംദാസ് പുതിയ സിനിമയുടെ എഴുത്തുജോലികളിലേക്ക് കടന്നതായാണ് വിവരം. എന്നാല്‍ ചിത്രത്തിന്‍റെ സ്വഭാവമോ താരങ്ങള്‍ ആരൊക്കെയെന്നോ പറയാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :