നിലവിളക്ക് സീരിയലിലെ ഡോളിയെ കാണാനില്ല!

Dolly
WEBDUNIA|
PRO
PRO
സൂര്യയില്‍ സം‍പ്രേക്ഷണം ചെയ്യുന്ന നിലവിളക്ക് സീരിയലിലെ അനിയത്തിക്കുട്ടി ഡോളിയെ കാണാനില്ല. ഒളിച്ചോടിയതാണെന്നും കരുതേണ്ട. കക്ഷിയെ, നിലവിളക്കിന്‍റെ കഴിഞ്ഞ എപ്പിസോഡുകളിലൊന്നും കാണാനില്ല എന്ന് സാരം. ചേച്ചിയുടെ കല്യാണച്ചടങ്ങ് കാണിച്ച എപ്പിസോഡിലും തുടര്‍ന്ന് വന്ന എപ്പിസോഡുകളിലും ഡോളിയെ കാണാനില്ല എന്ന വിവരം വളരെ വിഷമത്തോടെയാണ്‌ പ്രേക്ഷകര്‍ അറിഞ്ഞത്. ഡോളി എവിടെപ്പോയി എന്നല്ലേ?

ഡോളിയെ അടിച്ച് മാറ്റിയത് വേറെയാരുമല്ല, ജനപ്രിയ സം‍വിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ആണ്‌ പ്രതി. കൈരളിയിലെ താരോല്‍സവം നടക്കുന്ന വേളയില്‍ സീരിയല്‍ താരങ്ങളുടെ ഉല്‍സവത്തിനു വിധി പറയാന്‍ വന്ന സിനിമാ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനു ഡോളിയെ ഒത്തിരിയങ്ങ് ഇഷ്ടപ്പെട്ടു. തന്‍റെ അടുത്ത സിനിമയിലേക്ക് കക്ഷി ഡോളിയെ വിളിച്ചു.

സിനിമയില്‍ ചാന്‍സ് കിട്ടിയാല്‍ സീരിയലിനെ തഴയുക എന്നത് പൊതുവെയുള്ള പ്രവണതയാണല്ലോ. ഡോളിയും മറ്റൊന്നല്ല ചെയ്തത്. നിലവിളക്കിന്‍റെ വെളിച്ചത്തിന്‌ വലിയ പ്രകാശമില്ലെന്ന് മനസിലായ ഡോളി നേരെ ഇലക്‌ട്രിക് വെളിച്ചത്തിലേക്ക് ഡൈവ് ചെയ്തു. അങ്ങിനെയാണ്‌ ചേച്ചിയുടെ കല്യാണത്തിന്‌ അനിയത്തിക്കുട്ടിയായ ഡോളിക്ക് പങ്കെടുക്കാന്‍ പറ്റാതിരുന്നത്.

ഡോളി പോയതൊന്നും നിലവിളക്കിന്‍റെ സം‍വിധായകന്‍ കാര്യമാക്കിയിട്ടില്ല. ഡോളിയില്ലെങ്കിലും ആകാശമൊന്നും ഇടിഞ്ഞുവീഴില്ല എന്നറിയാവുന്ന സംവിധായകന്‍ ഡോളിയില്ലാത്ത നിലവിളക്ക് കത്തിച്ചുകൊണ്ടിരിക്കുകയാണ്‌. എന്തായാലും, തങ്ങളുടെ പ്രിയപ്പെട്ട ഡോളിയെ ഇനി സിനിമാഹാളുകളില്‍ കാണാമല്ലോ എന്ന ആശ്വാസത്തിലാണ്‌ ടെലിവിഷന്‍ പ്രേക്ഷകര്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :