തിങ്കള്‍ മുതല്‍ വെള്ളിവരെ, സീരിയല്‍ അഡിക്‍ട് ആയി റിമി ടോമി, നായകന്‍ ജയറാം!

ജയറാം, റിമി, തിങ്കള്‍ മുതല്‍ വെള്ളിവരെ, അനൂപ് മേനോന്‍, മമ്മൂട്ടി
Last Modified തിങ്കള്‍, 23 ഫെബ്രുവരി 2015 (14:32 IST)

തിങ്കള്‍ മുതല്‍ വെള്ളിവരെ എല്ലാ ദിവസവും എല്ലാ സീരിയലും കാണുന്നത് വ്രതമാക്കിയ പുഷ്പവല്ലി എന്ന വീട്ടമ്മയായി റിമി ടോമി. ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്ന സാധാരണക്കാരനായ ഭര്‍ത്താവായി ജയറാം. സിനിമയുടെ പേര് - തിങ്കള്‍ മുതല്‍ വെള്ളിവരെ!

മുമ്പ് ചെറിയ പ്രത്യക്ഷപ്പെടലുകളൊക്കെ നടത്തിയിട്ടുണ്ടെങ്കിലും ഒരു മുഴുനീള കഥാപാത്രത്തെ റിമി അവതരിപ്പിക്കുന്നത് ആദ്യമാണ്. അഞ്ചു സുന്ദരികളില്‍ ആഷിക് അബു ഒരുക്കിയ ഹ്രസ്വചിത്രത്തില്‍ ഒരു നല്ല കഥാപാത്രത്തെ റിമി മനോഹരമായി അവതരിപ്പിച്ചിരുന്നു. 1983 എന്ന സിനിമയില്‍ ശ്രിന്ദ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ റിമിക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ഡേറ്റില്ലാത്തതിനാല്‍ അതില്‍ അഭിനയിച്ചിരുന്നില്ല.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ ഏറെയുള്ള ഒരു കുടുംബചിത്രമാണ്. ദിനേശ് പള്ളത്താണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന തിങ്കള്‍ മുതല്‍ വെള്ളിവരെയില്‍ അനൂപ് മേനോന്‍, കെ പി എ സി ലളിത, ജനാര്‍ദ്ദനന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :