തമിഴകം പിടിക്കാന്‍ ദിലീപ്, ഒരു സൂപ്പര്‍ കോമഡി സിനിമ!

ദിലീപ്, മമ്മൂട്ടി, മോഹന്‍ലാല്‍, ഷങ്കര്‍, ജയറാം
Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (13:13 IST)
ദിലീപ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് 'രാജ്യം' എന്നൊരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. വിജയകാന്തിന്‍റെ അനുജനായാണ് അന്ന് ദിലീപ് അഭിനയിച്ചത്. തമിഴ് പറഞ്ഞ് ബുദ്ധിമുട്ടേണ്ട സാഹചര്യമൊന്നും അന്ന് ദിലീപിനുണ്ടായില്ല. കാരണം ആ സിനിമയില്‍ ജനപ്രിയനായകന്‍ ഊമക്കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്!

ഇപ്പോള്‍ ദിലീപ് വീണ്ടും തമിഴകത്ത് ഒരു കൈനോക്കാന്‍ ഒരുങ്ങുകയാണ്. ഇത്തവണ നായകനായിത്തന്നെയാണ് വരുന്നത്. അതും ഒരു സൂപ്പര്‍ കോമഡി സിനിമയില്‍. 'കണ്ണാ ലഡു തിന്ന ആശയാ' എന്ന മെഗാഹിറ്റ് കോമഡിച്ചിത്രം സംവിധാനം ചെയ്ത കെ എസ് മണികണ്ഠന്‍റെ പുതിയ ചിത്രത്തില്‍ ദിലീപാണ് നായകന്‍.

ദിലീപിന്‍റെ നായികയെയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി വരുന്നു.

മുമ്പ് 'ചാന്തുപൊട്ട്' തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരു ആലോചന നടന്നതാണ്. അന്ന് ദിലീപിന്‍റെ ഡേറ്റ് പ്രശ്നം കാരണം ആ പ്രൊജക്ട് നടന്നില്ല.

ഇവന്‍ മര്യാദരാമന്‍, ലൈഫ് ഓഫ് ജോസൂട്ടി, ചന്ദ്രേട്ടന്‍ എവിടെയാ? എന്നീ മലയാള ചിത്രങ്ങളിലും തെലുങ്ക് ചിത്രമായ 'ബാബ സത്യ സായി'യിലുമാണ് ദിലീപ് ഇപ്പോള്‍ അഭിനയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :