സരിതാനായരുമായി താരതമ്യപ്പെടുത്തി; റിമിടോമിക്ക് വക്കീല്‍നോട്ടീസ്

മഞ്ചേരി| Last Modified ശനി, 31 ജനുവരി 2015 (13:18 IST)
ഗായിക റിമിടോമിക്കെതിരെ വക്കീല്‍ നോട്ടീസ്. ഗാനമേളയ്ക്കിടെ സരിതാനായരുമായി താരതമ്യപ്പെടുത്തി അപമാനിച്ചുവെന്നാരോപിച്ച് തുവ്വൂര്‍ സ്വദേശിനി പുളയ്ക്കല്‍ വിലാസിനിയാണ് റിമി ടോമിയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

ജനുവരി 12-ന്
നിലമ്പൂരില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം നടന്നത്. ഗാനമേളയ്ക്കിടെ വീട്ടമ്മയെ റിമി ടോമി വേദിയിലേക്ക് ക്ഷണിക്കുകയും
ഇവരെ നിലമ്പൂരിന്റെ സരിതാനായരെന്ന് അഭിസംബോധന ചെയ്യുകയായിരുന്നു. തുടര്‍ന്ന് തന്നെ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നും മാനസികമായി തളര്‍ത്തിയെന്നും നോട്ടിസില്‍ പറയുന്നു.

ഇക്കാര്യം പറഞ്ഞ് നാട്ടുകാരില്‍ നിന്ന് അപമാനമുണ്ടാകുന്നുവെന്നാണ് ഇവര്‍ പറയുന്നത്. നോട്ടീസ് കൈപ്പറ്റി പതിനഞ്ചുദിവസത്തിനുള്ളില്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പരസ്യമായി ഖേദപ്രകടനം നടത്തണമെന്നുമാണ് ആവശ്യം. ഇതിന് തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടിസില്‍ പറയുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :