ഇനി ‘ജില്ല’ മമ്മൂട്ടിവക!

Mammootty, Mohanlal, Vijay, Mohanraja, മമ്മൂട്ടി, മോഹന്‍ലാല്‍, വിജയ്, മോഹന്‍‌രാജ
അഗത| Last Modified ചൊവ്വ, 22 ഡിസം‌ബര്‍ 2015 (16:57 IST)
മോഹന്‍ലാലും ഇളയദളപതി വിജയും ഒരുമിച്ച തമിഴ് ചിത്രം ‘ജില്ല’ ബോക്സോഫീസില്‍ ഭേദപ്പെട്ട വിജയം നേടിയ സിനിമയാണ്. മോഹന്‍ലാലിന് തമിഴ്നാട്ടില്‍ വലിയ സ്വീകാര്യത ലഭിച്ച പ്രൊജക്ടായിരുന്നു അത്. ഇനി മമ്മൂട്ടിയുടെ ഊഴം. അതേ, മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ ഇപ്പോള്‍ വിജയ്ക്കൊപ്പം തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.

വിജയുടെ അറുപത്തൊന്നാം ചിത്രത്തിലാണ് മമ്മൂട്ടിയും തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘തനി ഒരുവന്‍’ സംവിധാനം ചെയ്ത മോഹന്‍‌‌രാജയാണ് ഈ പ്രൊജക്ട് ഒരുക്കുന്നത്. 2016 അവസാനം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

ഒരു സൂപ്പര്‍ ആക്ഷന്‍ ത്രില്ലറിനായാണ് മമ്മൂട്ടിയും വിജയും കൈകോര്‍ക്കുന്നത്. ചിത്രത്തില്‍ വിജയുടെ എതിരാളിയായാണോ സുഹൃത്തായാണോ മമ്മൂട്ടി എത്തുക എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

മോഹന്‍‌രാജ ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ കഥ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. ദളപതി പോലെ എക്കാലവും ഓര്‍ത്തിരിക്കത്തക്ക വിധത്തിലുള്ള ഒരു സിനിമയാണ് ഈ മമ്മൂട്ടി - വിജയ് പ്രൊജക്ടിലൂടെ മോഹന്‍‌രാജ ലക്‍ഷ്യം വയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :