അജിത് - വിജയ് കൂട്ടുകെട്ട് വരുന്നു, സംവിധാനം ഷങ്കര്‍ !

Ajith, Vijay, Shankar, Murugadoss, Dileep, അജിത്, വിജയ്, ഷങ്കര്‍, മുരുഗദോസ്, ദിലീപ്
അഗത| Last Updated: ചൊവ്വ, 22 ഡിസം‌ബര്‍ 2015 (14:58 IST)
‘തല’ അജിത് - ഇളയദളപതി വിജയ് കൂട്ടുകെട്ട് എന്നെങ്കിലും സ്ക്രീനില്‍ കാണാനാകുമോ? ലോകമെമ്പാടുമുള്ള ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യമാണിത്. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ കൃത്യമായ ഒരു ഉത്തരം ആരും നല്‍കിയിരുന്നില്ല. എ ആര്‍ മുരുഗദോസ് പോലെ തമിഴകത്തെ വമ്പന്‍‌ സംവിധായകരില്‍ പലരും ഇരുവരെയും നായകന്‍‌മാരാക്കി ഒരു സിനിമ ഒരുക്കാന്‍ കടുത്ത ആഗ്രഹവുമായി നടക്കുന്നവരാണ്.

എന്തായാലും ഇക്കാര്യം നടക്കാന്‍ പോകുന്നു എന്നാണ് പുതിയ വാര്‍ത്ത. ലഭിക്കുന്ന വിവരം അനുസരിച്ച് 2017ല്‍ ഈ സിനിമ സംഭവിക്കും. ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനായ ഷങ്കര്‍ ആണ് അജിത് - വിജയ് ചിത്രം ഒരുക്കുന്നത്. ഷങ്കറിന്‍റെ എന്തിരന്‍2ന് ശേഷം ഈ മെഗാപ്രൊജക്ടിന്‍റെ ചിത്രീകരണം ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. എന്തായാലും ആരാധകരുടെ കാത്തിരിപ്പിന് അറുതിയിടുന്ന ഒരു അടിപൊളി ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും ഈ ഷങ്കര്‍ ചിത്രം എന്ന് ഉറപ്പിച്ചുപറയാം.

1995ല്‍ ജാനകിസൌന്ദര്‍ സംവിധാനം ചെയ്ത രാജാവിന്‍ പാര്‍വൈയിലേ എന്ന സിനിമയില്‍ അജിത്തും വിജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

ഒടുവിലാന്‍: വിജയ് നായകനായ ‘നന്‍‌പന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഷങ്കറാണ് സംവിധാനം ചെയ്തത്. എന്നാല്‍ അജിത്തും ഷങ്കറും ഇതുവരെ ഒരുമിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :