ഷാരുഖിന്‍റെ ദില്‍‌വാലേ തകര്‍ക്കുന്നു, ആദ്യദിനം 22 കോടി!

Dilwale, Sharukh Khan, Rohith Shetty, Kajol, Mammootty,  ദില്‍‌വാലേ, ഷാരുഖ് ഖാന്‍, രോഹിത് ഷെട്ടി, കജോള്‍, മമ്മൂട്ടി
Last Updated: ശനി, 19 ഡിസം‌ബര്‍ 2015 (18:59 IST)
ഷാരുഖ് ഖാന്‍ നായകനായ ‘ദില്‍‌വാലേ’ സമ്മിശ്രപ്രതികരണമാണ് നിരൂപകര്‍ നല്‍കുന്നതെങ്കിലും പ്രേക്ഷകര്‍ ഏറ്റെടുത്ത് ആഘോഷിക്കുകയാണ്. ആദ്യദിനം 22 കോടിയിലേറെ കളക്ഷന്‍ നേടിയ സിനിമ ഷാരുഖിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രോഹിത് ഷെട്ടി സിനിമയില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളെല്ലാം കോര്‍ത്തിണക്കിയ ചിത്രത്തിന്‍റെ പ്രധാന ആകര്‍ഷണം ഷാരുക് - കജോള്‍ ജോഡി തന്നെ.

‘ബാജിറാവു മസ്താനി’ എന്ന വമ്പന്‍ ചിത്രം ഒപ്പം റിലീസ് ചെയ്തിട്ടും ഏകദേശം 11 കോടി രൂപയുടെ വ്യത്യാസത്തില്‍ ആദ്യദിന കളക്ഷനില്‍ ദില്‍‌വാലേ മുന്നിലെത്തി. വടക്കേ ഇന്ത്യയിലും ദക്ഷീണേന്ത്യയിലും ഒരുപോലെ ഗംഭീര സ്വീകരണമാണ് ദില്‍‌വാലേയ്ക്ക് ലഭിച്ചത്. എന്നാല്‍ ‘ദില്‍‌വാലേ ദുല്‍‌ഹാനിയ ലേ ജായേംഗേ’ എന്ന വമ്പന്‍ ഹിറ്റിന്‍റെ പിന്തുടര്‍ച്ച ഈ സിനിമയില്‍ പ്രതീക്ഷിച്ചാല്‍ കടുത്ത നിരാശയായിരിക്കും ഫലം.

മൂന്നോ നാലോ നാള്‍ കൊണ്ട് ചിത്രം 100 കോടി ക്ലബില്‍ ഇടം നേടുമെന്നാണ് സിനിമാ വിദഗ്ധരുടെ അഭിപ്രായം. ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍ ചിത്രത്തിന് വമ്പന്‍ മൈലേജ് നല്‍കും. ബോളിവുഡില്‍ കിംഗ് ഖാന്‍റെ ആധിപത്യം തെളിയിക്കേണ്ടത് അനിവാര്യതായിരിക്കുകയാണ്. കാരണം സല്‍മാന്‍ ഖാന്‍ തൊടുന്നതെല്ലാം പൊന്നാക്കുന്ന കാലത്ത് ഷാരുഖിന് തന്‍റെ തിളക്കം ഒട്ടും കുറയാതെ നില്‍ക്കേണ്ടതുണ്ട്.

ഷാരുഖ് - കജോള്‍ ജോഡിയെക്കൂടാതെ വരുണ്‍ ധവാന്‍ - ക്രിതി സനൂണ്‍ ജോഡിയുടെ സാന്നിധ്യവും ദില്‍‌വാലെയുടെ വിജയത്തിന് കൂടുതല്‍ ശക്തിപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :