ആക്ഷന്‍ ഹീറോ ബിജു, നിര്‍മ്മാണം നിവിന്‍ പോളി

നിവിന്‍ പോളി, എബ്രിഡ് ഷൈന്‍, 1983, ആക്ഷന്‍ ഹീറോ ബിജു
Last Updated: തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (15:56 IST)
ബുദ്ധി ഉപയോഗിക്കുന്ന നടനാണ് നിവിന്‍ പോളി. ഈ വര്‍ഷം തുടര്‍ച്ചയായി വിജയങ്ങള്‍ നേടാന്‍ ഈ നടനെ പ്രാപ്തനാക്കിയതും ഈ ഗുണമാണ്. 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, വിക്രമാദിത്യന്‍ എന്നീ ഹിറ്റ് സിനിമകളിലാണ് നിവിന്‍ ഈ വര്‍ഷം അഭിനയിച്ചത്.

നിവിന്‍ പോളി സിനിമയില്‍ തന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. നിര്‍മ്മാതാവാകുകയാണ് താരം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന 'ആക്ഷന്‍ ഹീറോ ബിജു' എന്ന സിനിമ നിര്‍മ്മിക്കുന്നത് നിവിന്‍ ആണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും നിവിന്‍ തന്നെ.

സിനിമയെ അറിയുകയും സ്വപ്നം കാണുകയും ചെയ്യുന്ന ഒരു നിര്‍മ്മാതാവിനെ കിട്ടി എന്നത് വലിയ സന്തോഷം നല്‍കുന്നു എന്നാണ് എബ്രിഡ് ഷൈന്‍ പ്രതികരിച്ചത്. ഈ സിനിമ ഒരു കോമഡി എന്‍റര്‍ടെയ്നറായിരിക്കുമെന്നാണ് സൂചന.

നിവിന്‍ പോളി വ്യത്യസ്ത മാനറിസങ്ങളുള്ള ഒരു പൊലീസ് കഥാപാത്രത്തെയാണ് 'ആക്ഷന്‍ ഹീറോ ബിജു'വില്‍ അവതരിപ്പിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :