നിവിന്‍ പോളി 'ഇവിടെ'യുണ്ട്, 'മിലി'യുമായി 'പ്രേമ'ത്തില്‍!

നിവിന്‍ പോളി, മിലി, പ്രേമം, ഇവിടെ, ശ്യാമപ്രസാദ്
Last Updated: ചൊവ്വ, 2 ഡിസം‌ബര്‍ 2014 (21:35 IST)
മാസങ്ങള്‍ക്ക് മുമ്പെത്തിയ 'വിക്രമാദിത്യന്‍' എന്ന സിനിമയില്‍ ഒരു കാമിയോ റോളിലാണ് ഒടുവില്‍ നിവിന്‍ പോളിയെ കണ്ടത്. അതിന് ശേഷം നിവിന്‍ പോളിയുടേതായി ഒരു സിനിമയും പുറത്തുവന്നില്ല. സമീപകാല മലയാള സിനിമയിലെ ഏറ്റവും ബുദ്ധിമാനായ താരത്തിന് ഇതെന്തുപറ്റിയെന്ന് ചിന്തിക്കുമ്പോഴാണ് നിവിന്‍ പോളിയുടെ വരാനിരിക്കുന്ന പ്രൊജക്ടുകളിലൂടെ ഒന്ന് കണ്ണോടിക്കേണ്ടത്.

ക്രിസ്മസ് റിലീസായി നിവിന്‍ പോളിയുടെ 'മിലി' എത്തുന്നുണ്ട്. ട്രാഫിക്കിന് ശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ അമല പോള്‍ ആണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

'നേരം' എന്ന മെഗാഹിറ്റിന് ശേഷം അല്‍‌ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന 'പ്രേമം' എന്ന സിനിമയും നിവിന്‍ പോളിയുടെ മറ്റൊരു വലിയ ഹിറ്റ് പ്രതീക്ഷയാണ്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന 'ഇവിടെ' എന്ന ത്രില്ലറും നിവിന്‍ പോളിയുടേതായുണ്ട്.

മലര്‍വാടി ആര്‍ട്സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ വമ്പന്‍ വിജയങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന സിനിമയിലും നിവിന്‍ പോളിയാണ് നായകന്‍. വിനീത് തിരക്കഥയെഴുതുന്ന ചിത്രം പ്രജിത് കാരണവരാണ് സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :