മമ്മൂട്ടിയായി നിവിന്‍ പോളി!

മമ്മൂട്ടി, നിവിന്‍ പോളി, ജൂഡ്, നസ്രിയ, ഫഹദ്
Last Updated: വെള്ളി, 31 ഒക്‌ടോബര്‍ 2014 (18:36 IST)
മമ്മൂട്ടിയായി നിവിന്‍ പോളി അഭിനയിക്കുന്നു. രസകരമായ ഈ സംഗതി എന്തായാലും യാഥാര്‍ത്ഥ്യമാകുമെന്നാണ് സൂചന. ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ഒരു സിനിമയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

മമ്മൂട്ടിയുടെ ആത്‌മകഥയായ 'ചമയങ്ങളില്ലാതെ' സിനിമയാക്കാനാണ് ജൂഡ് ആലോചിക്കുന്നത്. മമ്മൂട്ടിക്ക് ഇക്കാര്യത്തില്‍ എതിര്‍പ്പൊന്നുമില്ല. നിവിന്‍ പോളിയെ നായകനാക്കി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ പ്രൊജക്ടിന്‍റെ സമയം ആവുന്നതേയുള്ളൂ എന്നാണ് ജൂഡ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

'ചമയങ്ങളില്ലാതെ' ആധാരമാക്കി നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്നൊരു ഹ്രസ്വചിത്രം ജൂഡ് ആന്‍റണി ജോസഫ് ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയായി നിവിന്‍ പോളി അഭിനയിക്കുമ്പോള്‍ അതെങ്ങനെയുണ്ടാവുമെന്നറിയാന്‍ അധികകാലമൊന്നും കാത്തിരിക്കേണ്ടിവരില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :