ശൈവം: ബേബി സാറ വീണ്ടും!

 ശൈവം, സാറ, വിജയ്, നാസര്‍, അജിത്
Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (15:08 IST)
എ എല്‍ വിജയ് തമിഴകത്തെ സ്റ്റാര്‍ വാല്യു ഉള്ള സംവിധായകനാണ്. കിരീടം, താണ്ഡവം, ദൈവത്തിരുമഗള്‍, തലൈവാ തുടങ്ങിയ സൂപ്പര്‍താര സിനിമകളുടെ സംവിധായകനാണ്. അമലാ പോളിനെ വിവാഹം ചെയ്ത ശേഷം വിജയുടെ ആദ്യ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. 'ശൈവം' എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പക്ഷേ സൂപ്പര്‍താരങ്ങളൊന്നുമില്ല എന്നതാണ് പ്രത്യേകത.

ബേബി സാറയാണ്
ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ബേബി സാറയെ അറിയില്ലേ? ദൈവത്തിരുമഗളിലെ ആ മിടുക്കിക്കുട്ടി. ബേബി സാറയുടെ മുത്തച്ഛനായി നാസര്‍ അഭിനയിക്കുന്നു. മുത്തച്ഛനും പേരക്കുട്ടിയും തമ്മിലുള്ള ബന്ധത്തിന്‍റെ രസകരമായ ചിത്രീകരണമാണ് ശൈവം.

ജൂണ്‍ 27നാണ് ശൈവം റിലീസിന് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രം കണ്ട ഉദയാനിധി സ്റ്റാലിന്‍ വിതരണത്തിനെടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ജി വി പ്രകാശ് സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത് നിരവ് ഷായാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :