ജോലി മാത്രമല്ല, വീടും നല്‍കി അജിത്!

Last Updated: തിങ്കള്‍, 16 ജൂണ്‍ 2014 (18:20 IST)
"നമ്മുടെ കൂടെയുള്ളവരെ നമ്മള്‍ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്താല്‍ നമ്മുടെ കാര്യം ദൈവം നോക്കിക്കൊള്ളും" - ഇത് 'വീരം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അജിത് പറയുന്ന ഡയലോഗ് ആണ്. ആ ഡയലോഗ് കേട്ട കൈയടിച്ചവരുടെ അറിവിലേക്ക് - സ്വന്തം കാര്യം തന്നെയാണ് അജിത് ആ ഡയലോഗിലൂടെ പറഞ്ഞത്. തന്‍റെ ഒപ്പം നില്‍ക്കുന്നവരുടെ സുഖസൌകര്യങ്ങള്‍ ഇതുപോലെ ശ്രദ്ധിക്കുന്ന മറ്റൊരു സിനിമാതാരമില്ല എന്നുതന്നെ പറയാം.

തന്‍റെ 12 സ്റ്റാഫുകള്‍ക്ക് അജിത് വീടുവച്ചു നല്‍കിയതാണ് ഏറ്റവും പുതിയ ഉദാഹരണം. ചെന്നൈയിലെ കേളമ്പാക്കത്താണ് അജിത് തന്‍റെ 12 സ്റ്റാഫുകള്‍ക്ക് 800 സ്ക്വയര്‍ ഫീറ്റ് വീതമുള്ള വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത്.

12 വീടുകളുടെയും താക്കോല്‍‌ദാനവും ഗൃഹപ്രവേശവും ഒരേ നാളില്‍ നടന്നു. അജിത്തിന്‍റെ ഈ പ്രവൃത്തിയാണ് ഇപ്പോള്‍ കോളിവുഡിലെ ഹോട്ട് ചര്‍ച്ചാവിഷയം.

ഗൌതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിലാണ് അജിത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :