അപർണ|
Last Modified വെള്ളി, 20 ഏപ്രില്‍ 2018 (09:18 IST)
ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ലവ് ആക്ഷൻ ഡ്രാമ. വിശാഖ് സുബ്രഹ്മണ്യവും നടൻ അജു വർഗീസും ചേർന്നു നിർമിക്കുന്ന ആദ്യസിനിമ കൂടിയാണിത്. നിവിൻ പോളി നായകനായ ചിത്രത്തിലൂടെ നയൻതാര വീണ്ടും മലയാളത്തിലെത്തുന്നു.
ചിത്രത്തിൽ നയൻതാര ഓകെ പറഞ്ഞതെങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് നിർമാതാവ് വിശാഖ്. നായിക ഒഴിച്ച് ബാക്കി എല്ലാവരേയും കാസ്റ്റ് ചെയ്തു. അവസാനത്തെ ആളാണ് നയൻതാര. നയൻസ് മതിയെന്ന് എല്ലാവരും ഒരെ സ്വരത്തിൽ പറഞ്ഞു. പക്ഷേ ഒരു സംശയം മാത്രം ‘നടക്കുമോ? നയൻതാര ഓകെ പറയുമോ?’
ഒടുവിൽ രണ്ടും കൽപിച്ച് ധ്യാൻ നയൻതാരയെ വിളിച്ചു. ‘30 മിനിറ്റ് സമയമേയുള്ളൂ, കഥ ഇഷ്ടമായില്ലെങ്കിൽ നോ പറയും‘ എന്നായിരുന്നു തെന്നിത്യയുടെ ലേഡി സൂപ്പർസ്റ്റാറിന്റെ നയം. അങ്ങനെ കഥ പറഞ്ഞ് തുടങ്ങി. ആദ്യ 10 മിനിറ്റ് ഗൗരവത്തോടെ കഥ കേട്ടിരുന്ന നയൻതാര പിന്നീട് ചിരിച്ചു ചിരിച്ചു മടുത്തുവെന്ന് വിശാഖ് പറയുന്നു. ഏതായാലും അതുവരെയുണ്ടായിരുന്നു ആകാംഷയ്ക്ക് അതോടെ വിരാമമായി എന്ന് വിശാഖ് മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.