കോട്ടയം കുഞ്ഞച്ചന്റെ വരവ് ഉടൻ? - ഇനി ഒരു കടമ്പ കൂടി!

മമ്മൂട്ടി ചിത്രത്തിൽ പുതുമുഖങ്ങളുടെ ഒഴുക്ക്?

അപർണ| Last Modified വെള്ളി, 20 ഏപ്രില്‍ 2018 (08:37 IST)
മമ്മൂട്ടി ആരാധകരെ ഏറെ ആഹ്ലാദത്തിലാഴ്ത്തിയ പ്രഖ്യാപനമാണ് അടുത്തിടെ നടന്നത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചൻ 2. ഫ്രൈഡേ ഫിലിം ഹൌസിന്റെ ബാനറിൽ വിജയ് ബാബു ആണ് ഈ ചിത്രം നിർമിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തേടുകയാണ് നിർമാതാവ്.

വിജയ് ബാബുവാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. കോട്ടയം, പത്തനംതിട്ട , എറണാകുളം ജില്ലകളില്‍ നിന്നുള്ള 17നും 26നും ഇടയിലുള്ള പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്കാവശ്യം. പത്തനം തിട്ട ജില്ലക്കാര്‍ [email protected]
കോട്ടയം ജില്ലക്കാര്‍
എറണാകുളം ജില്ലക്കാര്‍
[email protected] എന്ന ഇമെയിലിലും അവരുടെ ബയോഡേറ്റ്, 3ഫോട്ടോകള്‍ (ക്ലോസപ്പ് , മീഡിയം, ഫുള്‍സൈസ്) സെല്‍ഫ് ഇന്‍ഡ്രൊഡക്ഷന്‍/ പെര്‍ഫോമന്‍സ് വീഡിയോ (30 to 60 seconds) അല്ലെങ്കില്‍ അവയുടെ ലിങ്ക് എന്നിവ ഏപ്രില്‍ 23ന് മുന്‍പായി അയക്കുക. തെരഞ്ഞെടുക്കപ്പെടുന്നവരെ ഓഡിഷന്‍ തീയതിയും സ്ഥലവും പിന്നാലെ അറിയിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :