വിനീതും ടൊവിനോയും അതിഥി വേഷത്തിൽ കാമ്പസ്സിലെത്തി ‘നാം‘ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്

Sumeesh| Last Modified വ്യാഴം, 19 ഏപ്രില്‍ 2018 (17:56 IST)
ജോഷി തോമസ് പള്ളിക്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന നാം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗൌതംവസുദേവ് മേനോൻ അതിഥി വേഷത്തിലെത്തുന്ന ചിത്രമെന്ന നിലയിൽ നിനിമ നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ക്യാമ്പസ് കഥയാണ് സിനിമ പങ്കുവെക്കുന്നത്.
വലിയ യുവതാരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ശബരീഷ് വര്‍മ, ഗായത്രി, അജയ് മാത്യു, ടോണി ലൂക്ക്, രാഹുല്‍ മാധവ്, അദിതി രവി, നോബി മാര്‍ക്കോസ്, നിരഞ്ജ് സുരേഷ്, രണ്‍ജി പണിക്കര്‍, തമ്പി ആന്റണി, അഭിഷേക്, മറീന മിഷേല്‍ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗൌതം മേനോനെ കൂടാതെ ടൊവിനൊ തോമസ്, വിനീത് ശ്രീനിവാസൻ എന്നീ താരങ്ങളും ചിത്രത്തിൽ അഥിതി വേഷത്തിൽ എത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :