വിക്രത്തിന്റെ വില്ലനായി വിനായകൻ!

അടുത്ത മൂന്ന് വർഷം തമിഴകം വിനായകൻ ഭരിക്കും!

അപർണ| Last Modified ബുധന്‍, 18 ഏപ്രില്‍ 2018 (09:00 IST)
നടന്‍ വിനായകന്‍ വീണ്ടും തമിഴിലേക്ക്. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവ നച്ചത്തിരം എന്ന ചിത്രത്തില്‍ വിക്രത്തിന്റെ വില്ലനായാണ് വിനായകന്‍ വീണ്ടും തമിഴിലേക്ക് എത്തുന്നത്. ചിത്രത്തിൽ വില്ലാനായി ആരാണ് എത്തുന്നതെന്ന് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നില്ല.

മൂന്ന് ഭാഗങ്ങളുള്ള പരമ്പരയായാണ് ചിത്രം വരുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം ഈ വർഷവും അടുത്ത ഭാഗങ്ങൾ അടുത്ത ഭാഗങ്ങളുമായിട്ടാണ് റിലീസ് ചെയ്യുക. മൂന്ന് ഭാഗങ്ങളിലും തന്നെയായിരിക്കും വില്ലൻ എന്നും സൂചനയുണ്ട്. അങ്ങനെയെങ്കിൽ അടുത്ത മൂന്ന് വർഷത്തേക്ക് തമിഴിലെ മികച്ച വില്ലനാകാൻ വിനായകന് സാധിക്കും എന്ന കാര്യത്തിൽ സംശയമില്ല.

നേരത്തെ മാര്യന്‍, തിമിര് എന്നീ തമിഴ് ചിത്രങ്ങളില്‍ വിനായകന്‍ അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിലെ ദ ബോണ്‍ സീരിസ് മാതൃകയില്‍ ചിത്രമൊരുക്കാനാണ് ഗൗതം ലക്ഷ്യമിടുന്നത്. ഗൗതം മേനോന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകും ധ്രുവ നച്ചത്തിരം എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :