നടന്‍ മധു പ്രകാശിന്റെ ഭാര്യ ആത്മഹത്യ ചെയ്‌ത നിലയില്‍

  tv serial , madhu prakashs , baahubali actor , ഭാരതി , മധു പ്രകാശ് , പൊലീസ്
ഹൈദരാബാദ്| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (14:05 IST)
തെലുങ്ക് സിനിമാ - സീരിയല്‍ താരം മധു പ്രകാശിന്റെ ഭാര്യ ഭാരതി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ വസതിയിലാണ് ചൊവ്വാഴ്‌ച രാത്രി ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

2015 ലാണ് മധു പ്രകാശും ഭാരതിയും വിവാഹിതരായത്. മധു സീരീയില്‍ രംഗത്ത് സജീവമായതോടെ ഭാരതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

ചൊവ്വാഴ്‌ച രാവിലെ സീരിയല്‍ ചിത്രീകരണത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ഭാരതി മധുവുമായി വഴക്കിട്ടിരുന്നു. ഷൂട്ടിംഗ് അവസാനിപ്പിച്ച് വീട്ടിലേക്ക് ഉടന്‍ എത്തണമെന്ന് ഫോണിലൂടെ അറിയിക്കുകയും ചെയ്‌തു. എന്നാല്‍ ഇത് മധു പ്രകാശ് ഗൗരവത്തിലെടുത്തില്ല.

വൈകിട്ട് വീട്ടില്‍ മടങ്ങി എത്തിയമധുവാണ് ഭാരതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. മരണത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സീരിയില്‍ താരമായ മധു പ്രകാശ് ബാഹുബലിയില്‍ വേഷമിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :