ജമ്മു കശ്‌മീര്‍ വിഭജനത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ - ബില്‍ ലോക്‍സഭയിലും പാസായി

 jammu kashmir , police , article 370 , congress , ജമ്മു കശ്‌മീര്‍ , പൊലീസ് , ബില്‍ , കോണ്‍ഗ്രസ്
ന്യൂഡൽഹി| Last Modified ചൊവ്വ, 6 ഓഗസ്റ്റ് 2019 (19:51 IST)
ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന പ്രമേയം ലോക്‍സഭയും പാസാക്കി. 351 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 72പേർ എതിർത്തു. ഇനി ബില്ലിൽ രാഷ്‌ട്രപതി കൂടി ഒപ്പ് വയ്‌ക്കുമ്പോൾ അത് നിയമമാകും.

മൂന്നിൽ രണ്ട്‍ ഭൂരിപക്ഷത്തോടെയാണ് ബിൽ പാസായത്. ഇതോടെ മുൻ കാലങ്ങളിൽ നിന്നും വ്യത്യസ്‌തമായി ജമ്മു കശ്‌മീര്‍ പൂർണമായും ഇന്ത്യയുടെ അധീനതയിൽ വന്നുചേരും. കോൺഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ എന്നീ പാർട്ടികളാണ് പ്രമേയത്തെ എതിർത്ത് കൊണ്ടാണ് വോട്ട് ചെയ്‌തത്.

നിലവിലെ ജമ്മു -​ കശ്‌മീര്‍ സംസ്ഥാനം ഇല്ലാതാക്കി ജമ്മു - കശ്‌മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന നിരമനിര്‍മാണവും പാസായി.

അതേസമയം, ബില്ലിനെ പിന്തുണച്ചു കൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് എംപി ജ്യോതിരാദിത്യ സിന്ധ്യയും വോട്ട് ചെയ്തു. രാജ്യത്തിന് ഗുണകരമായ തീരുമാനമാണിതെന്നാണ് അദ്ദേഹം പ്രതികരിച്ചു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370മത് വകുപ്പ് എടുത്തു റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ടാക്കി പകുത്തതിനും എതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുള്ളപ്പോഴാണ് മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ ഈ നടപടിയെ അനുകൂലിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :