സുരാജ് നായകനായെത്തുന്ന ‘സത്യാന്വേഷണ പരീക്ഷകള്‍’‘- ട്രെയിലര്‍

Last Updated: ശനി, 14 മാര്‍ച്ച് 2015 (16:15 IST)


സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിക്കുന്ന എന്റെ സത്യാന്വേഷണ പരീക്ഷകള് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധാനം ചെയ്തിരിക്കുന്നത് കുക്കു സുരേന്ദ്രനാണ്. ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. മനോജ്.കെ.ജയന്‍, റഹ്മാന്‍, ശങ്കര്‍ രാമകൃഷ്ണന്‍, അപര്‍ണ ഗോപിനാഥ്, മൈഥിലി, നെടുമുടി വേണു തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ഗായകനും എം ജി ശ്രീകുമാറും ഒരു കഥാപാത്രമായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :